പൂവില്ല പൂവിളിയില്ല-
പൂത്തുമ്പി പാറുന്നില്ല,
മാലോകര്‍ വാഴ്ത്തി പാടും-
മാവേലി വന്നിട്ടില്ല!
കൊട്ടില്ല, കുടമണിയില്ല,
തോറ്റങ്ങള്‍ ആടുന്നില്ല-
കോവില്‍ നട തുറന്നിട്ടില്ല,
കോലങ്ങള്‍ ഉണര്‍ന്നിട്ടില്ല!
കുറ്റം കേട്ടുണ്ണുന്ന
കല്യാണമേളമതില്ല… !
ചന്തകളില്‍ ആളുകളില്ല,
ചത്ത വീട്ടിലലമുറയില്ല
ചിന്ത നീണ്ട വീഥികള്‍തോറും,
ചന്തമുള്ള ഓര്മകള്തേങ്ങി
നാലു കാശ് കൈയില്‍ വന്നാല്‍ –
നാടുവാഴി ശീലം കാട്ടും,
നാട്യമെല്ലാം കാട്ടില്‍ കൊണ്ടു-
പോയൊളിച്ച കാലം വന്നു.
ചേര്‍ത്തു നിര്‍ത്താന്‍ ആളില്ലാതെ
ഓര്‍ത്തു, ഭൂതകാലത്തിന്റെ-
നേര്ത്തപ്രാണക്കൂട്ടില് ഒറ്റയ്ക്കടയിരിപ്പാണിന്നെല്ലാരും.
മാവേലിയില്ല, മലയാളമില്ലാ
നാഥനില്ലാ കളിത്തട്ടു മാത്രം!
പൂരങ്ങളില്ല പുലികളിയില്ല
പുഞ്ചിരിക്കുന്ന മുഖങ്ങളില്ല..!
പുഞ്ചിരിച്ചാലുമറിയാത്തൊരീവിധം,
ദുഷ്കരമായൊരീ ജീവിതങ്ങള്‍!
ഓണം വന്നോണം വന്നോണം വന്നെല്ലാരും ഒന്നായിരുന്നൊരാ നാളുകളില്‍…!
ഇന്നോണം വന്നപ്പോള്‍ ‘ഓണ’
സ്വരം കേള്‍ക്കാം-
ബന്ധം മുറിക്കും ‘കൊറോണ’യത്രേ..
സുനില്‍ രാജ് സത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: