Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അലയുന്ന ഹിഡിംബിയുടെ തരള മനസ്സ്

വായന

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 25, 2020, 05:07 pm IST
in Varadyam

ഹിഡിംബിയെന്ന രാക്ഷസിയുടെ മനോവ്യാപാരങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് വെണ്ണല മോഹന്‍ ഹിഡിംബി എന്ന നോവലിലൂടെ. രാക്ഷസീയ ചോദനകളും മൃദുലവികാരങ്ങള്‍ക്ക് അടിപ്പെടുമെന്നതിന്റെ വ്യാഖ്യാനമാണ് അമ്പത്താറു പേജു വരുന്ന പുസ്തകത്തിലുള്ളത്.

രാക്ഷസീയം, രാക്ഷസശക്തി, രാക്ഷസവിചാരം എന്നതൊക്കെ മനുഷ്യന്‍ ഭയക്കുന്ന, ഭയക്കേണ്ടതാണെന്ന പൊതുഭാവനയെ ഉല്ലംഘിക്കുന്ന ഭാവനയുടെ സ്വപ്‌നസദൃശമായ വ്യാഖ്യാനമാണ് നോവലിലങ്ങിങ്ങോളം ഉറവപൊട്ടുന്നത്. ചോരച്ചൂരല്ല, സ്‌നേഹത്തിന്റെയും കാത്തിരിപ്പിന്റെയും ദലമര്‍മരമാണ് അതില്‍ കേള്‍ക്കാനാവുന്നത്. അരമണിക്കൂര്‍കൊണ്ട് നോവല്‍ വായിച്ചു തീരുമെങ്കിലും അനേകകാലം ഹിഡിംബിയെന്ന ലോലമനസ്‌കയുടെ വൈകാരിക തലം നമ്മെ പിന്തുടരുകതന്നെ ചെയ്യും. അത്ര വിദഗ്ധമായ ക്രാഫ്റ്റാണ് കൃതഹസ്തനായ വെണ്ണല മോഹന്റേത്.

പ്രണയത്തിന്റെ അതിലോലവും മൃദുവുമായ ഭാവം ഒരു രാക്ഷസിയെപ്പോലും എങ്ങനെ തരളിതയാക്കുന്നു എന്ന് അറിയാനാവുന്നു. ഭര്‍ത്താവിനെയും സൗകര്യങ്ങളെയും മകനെയും നഷ്ടപ്പെട്ട ഹതഭാഗ്യയായ ഹിഡിംബി വായനക്കാരില്‍ വല്ലാത്തൊരു നൊമ്പരമാണുണ്ടാക്കുന്നത്. പല സന്ദര്‍ഭങ്ങളിലും അറിയാതെ മിഴി നിറഞ്ഞുപോകും. അനര്‍ഹമായ സ്ഥലത്ത് എത്തിപ്പെടാനേ തനിക്ക് കഴിയൂ എന്ന ഹിഡിംബിയുടെ ചിന്ത നമ്മുടെ സാംസ്‌കാരിക കെട്ടുകാഴ്ചയുടെ ചില്ലു മാളികയിലേക്ക് എറിയുന്ന കല്ലാവുകയാണ്. ഭീമന് തന്നോട് സ്‌നേഹവും ആസക്തിയും ഉണ്ടെങ്കിലും അത് ധൈര്യസമേതം പ്രകടിപ്പിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം ഹിഡിംബിയെ ഒട്ടൊന്നുമല്ല മുറിപ്പെടുത്തുന്നത്. തന്റെ സുഖസൗകര്യങ്ങള്‍ക്ക് വശംവദനാവാത്ത ഭീമനു വേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവച്ച അവള്‍ സമൂഹത്തിലെ പരശ്ശതം സ്ത്രീകളുടെ പ്രതിനിധിയല്ലേ എന്ന തോന്നല്‍ മനസ്സില്‍ നിന്നുയര്‍ന്നു വരും. എല്ലാം സമര്‍പ്പിക്കുന്ന ഒരു പാവം സ്ത്രീയുടെ മനസ്സ് അറിഞ്ഞവതരിപ്പിക്കാന്‍ മോഹന് സാധിച്ചിട്ടുണ്ട്.

 മറ്റുള്ളവര്‍ക്കായി സകലതും സമര്‍പ്പിക്കുന്ന ഹിഡിംബി ഒടുവില്‍ സമൂഹത്തില്‍ ആരായിമാറുകയാണ് എന്ന പൊതുപ്രസ്താവനയോടെയാണ് നോവല്‍ അവസാനിക്കുന്നത്. അത് ഇങ്ങനെയാണ്: ”ഹിഡിംബി അലയുകയാണ്. വന്യമായ ഈ അലച്ചില്‍ യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞും സ്ത്രീയുടെ, കീഴാളരുടെ, ഇരയുടെ അലച്ചിലായി മാറുന്നു. ധര്‍മശാസ്ത്രവും നീതിബോധവും താന്‍പോരിമയ്‌ക്കും തന്‍ജയത്തിനുമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഹിഡിംബി അലയുന്നു ഇപ്പോഴും… മനസ്സിലെ വനാന്തരങ്ങളിലൂടെ…”

അതെ, അതൊരു അലച്ചിലാണ്. മറ്റുള്ളവരുടെ സുഖ സൗകര്യങ്ങള്‍ക്കു വേണ്ടി സ്വന്തം ജീവിതം ഹോമിച്ച ഹിഡിംബി മനസ്സുള്ള ഒരുപാട് മനുഷ്യ ജീവിതങ്ങളുടെ നൊമ്പരപ്പെടുത്തുന്ന അലച്ചില്‍.

വെണ്ണല മോഹന്റെ: നമ്പര്‍ 8848621313

കെ.മോഹന്‍ദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.