ന്യൂദല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിഷശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സ്ുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
എന്നാല്‍ കേസില്‍ സിബിഐക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കട്ടെ എന്ന് പറഞ്ഞ സുപ്രീംകോടതി, അതിനു ശേഷം ഇക്കാര്യത്തില്‍ എന്തു നടപടി വേണമെന്ന് ആലോചിക്കാം എന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തരമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം സുപ്രീംകോടതിയുടെ നോട്ടീസില്‍ സിബിഐയും കൃപേഷിന്റേയും ശരത്ലാലിന്റേയും മാതാപിതാക്കള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയിരിക്കുന്നത്.
സുപ്രീംകോടതി നിലപാട് ആശ്വാസം നല്‍കുന്നുവെന്ന് ശരത് ലാലിന്റെ അച്ഛന് സത്യനാരായണന് വിധി പ്രസ്താവനയോട് പ്രതികരിച്ചു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: