ഫിറ്റ് ഇന്ത്യ സംവാദില്‍ വിരാട് കോഹ്ലിയുടെ തന്റെ ശാരീരിക ക്ഷമതാ ദിനചര്യയെപ്പറ്റി പ്രധാനമന്ത്രിയോട് പറഞ്ഞു. മാനസികവും ശാരീരികവുമായ ശക്തി ഒരുമിച്ച് പോകേണ്ടതാണെന്ന് വിരാട് പറഞ്ഞു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം ശരിയായ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന്, ശരീരത്തിന് സമയം നല്‍കണമെന്ന് വിരാട് കോഹ്ലി പറഞ്ഞു. ക്ഷീണം അനുഭവപ്പെടാറില്ലേ എന്ന ചോദ്യത്തിന്, നല്ല ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ശരീരം വേഗം പഴയനിലയിലേയ്ക്ക് മടങ്ങിവരുമെന്ന് വിരാട് വ്യക്തമാക്കി.
ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തോട് വിര്‍ച്വല്‍ കോണ്‍ഫറന്‍സായി നടത്തിയ ഫിറ്റ് ഇന്ത്യ സംവാദില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് കായിക രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച നിരവധി വ്യക്തികളുമായി അദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: