ദുബായ്: തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ശ്രേയസ് അയ്യരുടെ ദല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നു. നിലവിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. സ്പോര്‍ട്സ് സ്റ്റാറില്‍ തത്സമയം കാണാം.
സൂപ്പര്‍ ഓവറില്‍ വിധിയെഴുതിയ ആദ്യ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ശ്രേയസ് അയ്യരും സംഘവും. അയ്യര്‍, ഋഷ്ഭ് പന്ത്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരാണ് ദല്‍ഹിയുടെ കരുത്ത്. സ്റ്റോയ്നിസിന്റെ മിന്നുന്ന പ്രകടനമാണ് പഞ്ചാബിനെതിരെ വിജയമൊരുക്കിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിന് ഇത് മൂന്നാം മത്സരമാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ വീഴ്ത്തി അരങ്ങേറിയ ചെന്നൈ പക്ഷെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് തോറ്റു. ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും മുരളി വിജയും ഫോമിലേക്ക് ഉയരാത്തതാണ് അവരുടെ പ്രശ്നം. അതേസമയം സുരേഷ് റെയ്നയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ഡുപ്ലെസിസ് മികച്ച ഫോമിലാണ്.
അവസാന ഓവറുകളില്‍ ലുങ്കി എന്‍ഗിഡിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാത്തതും ചെന്നൈയ്ക്ക് പ്രശ്നമാണ്. എന്‍ഗിഡിക്ക് പകരം ഹെയ്സല്വുഡിനെയോ ബ്രവോയേയേ ഇന്ന് കളത്തിലിറക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: