ലോക പാരാലിമ്പിക്സ് മേളകളില്‍ ഇന്ത്യയ്ക്കായി കിരീട നേട്ടം നടത്തിയ ദേവേന്ദ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്, ലോക പ്രശസ്ത അത്ലറ്റായി മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി അദേഹത്തോട് ചോദിച്ചു.
വൈദ്യുതി ഷോക്കേറ്റ്, ഒരു കൈ നഷ്ടമായ പ്രതിസന്ധി ഘട്ടം വിവരിച്ച ദേവേന്ദ്ര ഒരു സാധാരണ കുട്ടിയെപോലെ പെരുമാറാനും കായികക്ഷമത പരിശീലനത്തിനും തന്റെ അമ്മ എങ്ങനെയെല്ലാമാണ് പ്രചോദനം നല്‍കിയതെന്ന് വ്യക്തമാക്കി. ശാരീരിക മാനസിക വെല്ലുവിളികളെ അതീജിവിക്കാന്‍, ഒരാള്‍, ആദ്യം, സ്വയം വിശ്വസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തോട് വിര്‍ച്വല്‍ കോണ്‍ഫറന്‍സായി നടത്തിയ ഫിറ്റ് ഇന്ത്യ സംവാദില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് കായിക രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച നിരവധി വ്യക്തികളുമായി അദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: