തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ആദ്യമായാണ് കൊറോണ കണക്കുകള്‍ 6000 കടക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 5321 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 628 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊറോണ (ജില്ലതിരിച്ചുള്ള കണക്ക്)
കോഴിക്കോട്- 883
തിരുവനന്തപുരം- 875
മലപ്പുറം- 763
എറണാകുളം- 590
തൃശൂര്‍- 474
ആലപ്പുഴ- 453
കൊല്ലം- 440
കണ്ണൂര്‍- 406
പാലക്കാട്- 353
കോട്ടയം- 341
കാസര്‍ഗോഡ്- 300
പത്തനംതിട്ട- 189
ഇടുക്കി- 151
വയനാട്- 106
സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20),സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ (79), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂര്‍ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുള്‍ റഹീം (68), ആലപ്പുഴ ചേര്‍ത്തല സൗത്ത് സ്വദേശി ഭാര്‍ഗവന്‍ നായര്‍ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹന്‍ദാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്‌ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കാഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂര്‍ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂര്‍ 352, പാലക്കാട് 340, കോട്ടയം 338, കാസര്‍ഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 195, പത്തനംതിട്ട 99, ആലപ്പുഴ 183, കോട്ടയം 130, ഇടുക്കി 61, എറണാകുളം 248, തൃശൂര്‍ 327, പാലക്കാട് 114, മലപ്പുറം 513, കോഴിക്കോട് 308, വയനാട് 105, കണ്ണൂര്‍ 431, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3341 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,00,359 സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,99,390 സാമ്പിളുകളും പരിശോധനയ്‌ക്കയച്ചു.
ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ (സബ് വാര്‍ഡ് 2), ചാലക്കുടി (സബ് വാര്‍ഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാര്‍ഡ് 4), പ്രമാടം (8) കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി (2, 48, 49), താനൂര്‍ മുന്‍സിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാര്‍ഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല
പ്രതികരിക്കാൻ ഇവിടെ എഴുതുക: