തൃശൂര്‍: ജില്ലയില്‍ 478 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂര്‍ സ്വദേശികളായ 105 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആയി . ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഇഷാര ഗോള്‍ഡ് ക്ലസ്റ്റര്‍ തൃപ്രയാര്‍- 3, ജെ എം എം സി (ആരോഗ്യ പ്രവര്‍ത്തകര്‍) ക്ലസ്റ്റര്‍ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റര്‍ 2, വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ 1,എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1,
മറ്റ് സമ്പര്‍ക്ക കേസുകള്‍ 446. ആരോഗ്യ പ്രവര്‍ത്തകര്‍ -9, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഒരാള്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളില്‍: 32 പുരുഷന് 32 സ്ത്രീകള്‍ 10 വയസ്സിന് താഴെ: 25 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും.
നാലാം ഘട്ടത്തില്‍ ചികിത്സ വീട്ടില്‍ത്തന്നെ
കൊറോണ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം നല്കാന് ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഹോം ഐസൊലേഷനുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന വിലയിരുത്തലിലാണ് തീരുമാനം. നിലവില്‍ ജില്ലയില്‍ 1000ത്തിലധികം രോഗികളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്.
ഹോം ഐസൊലേഷനുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ സന്നദ്ധ സേനയുമായി ചേര്‍ന്ന് കൊറോണ മോണിറ്ററിംഗ് ടീമിനെ ഏര്‍പ്പെടുത്തും. കൂടാതെ സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കൊറോണ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കൂടുതല്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: