തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം നവീകരിക്കുന്നതിനുള്ള ധാരണപത്രം കൈമാറി. പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പാണ് ഗോപുരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി സംഗമേശ്വ സ്വാമിയോട് അനുവാദം വാങ്ങുന്നതായി വിശ്വസിക്കുന്ന അനുജ്ഞ കലശം ക്ഷേത്രത്തില്‍ നടന്നു.
ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അനില്‍കുമാര്‍ .കെ.ജി നവീകരണപ്രവര്‍ത്തനങ്ങളുടെ ധാരണപത്രം തന്ത്രിപ്രതിനിധി എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാടിന് കൈമാറി. ഏകദേശം 50 ലക്ഷം രൂപയോളമാണ് നവീകരണത്തിന് പ്രതീക്ഷിക്കുന്നത്. ഗോപുരത്തിന്റെ മുകള്‍ ഭാഗം പൂര്‍ണ്ണമായും താഴെയിറക്കി ദ്രവിച്ച മരങ്ങള്‍ മാറ്റി തേക്ക് മരത്തില്‍ തന്നെയാണ് നവീകരണം നടത്തുന്നത്. ഗോപുരത്തിന്റെ ഉള്‍ഭാഗത്തും അറ്റകുറ്റപണികള്‍ നടത്തുന്നുണ്ട്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിന്സ്ട്രേറ്റര് എ.എം. സുമ, ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടെങ്കാട്ടില്‍, പ്രേമരാജന്‍, സുരേഷ് എന്നിവരും ശാന്തിമാരും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം അവസാനത്തോടെ നവികരണപ്രവര്ത്തനങ്ങള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: