കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിപ്പാലമായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് പണം നല്കേണ്ടന്ന് ഇ ശ്രീധരന്. കൊച്ചിയില്‍ ഡിഎംആര്‍സി പണിത നാലു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ബാക്കിവന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിച്ച് പാലാരിവട്ടം പാലം പുനര്നിര്മ്മിക്കാമെന്നുമാണ് ശ്രീധരന് അറിയിച്ചിരിക്കുന്നത്.
17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്ന് മുഖ്യമന്ത്രിയെ ഇ. ശ്രീധരന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 9 മാസത്തിനകം പുതിയ പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന് പറഞ്ഞു.കൊച്ചി മെട്രോ നിര്‍മാണ-ഉദ്ഘാടന വേളയില്‍ പിണറായി സര്‍ക്കാരും പാര്‍ട്ടിയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മെട്രോമാനു മുന്നില്‍ അപേക്ഷയുമായി സര്‍ക്കാര്‍ എത്തിയിരുന്നു.
ഇ. ശ്രീധരന് ദല്‍ഹി മെട്രോ കോര്‍പ്പറേഷന്റെ തലപ്പത്തായിരിക്കെയാണ് പാലാരിവട്ടം പാലം പണിയാന്‍ സംസ്ഥാനം തീരുമാനിച്ചത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍, പൊതുമരാമത്തുവകുപ്പിനെക്കൊണ്ട് ചെയ്യിച്ചു. പിന്നീട് എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോഴാണ് കൊച്ചിയില്‍ത്തന്നെ വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലം പണിഞ്ഞത്. അതും ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയോ ഇ. ശ്രീധരനെ ആശ്രയിക്കുകയോ ചെയ്തില്ല. പരസ്യമായി ഇ. ശ്രീധരനെ ആക്ഷേപിക്കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്.
എന്നാല്‍, ഇപ്പോള്‍, അഴിമതിപ്പാലമായി, ആക്ഷേപക്കുഴിയില്‍ വീണപ്പോള്‍, പാലം 90 ശതമാനവും പണിഞ്ഞ യുഡിഎഫ് ‘രാഷ്ട്രീയക്കമ്പനിയുമായുള്ള’ ധാരണയിലാണ് ‘മെട്രോമാനെ’ പാലംപണിയുടെ ചുമതല ഏല്‍പ്പിക്കാന്‍ ‘എല്‍ഡിഎഫ് രാഷ്ട്രീയക്കമ്പനി’ തീരുമാനിച്ചതെന്നാണ് വിവരം. പാലാരിവട്ടംപാലത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ അങ്ങനെ ഇരുകൂട്ടരും ധാരണയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: