ചെന്നൈ : തമിഴ്‌നാട്ടിലെ മന്ത്രിയുടെ പിഎയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കര്‍ണനെയാണ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ നാലുപേര്‍ മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വന്ന സംഘം എംഎല്‍എ ഓഫീസിനകത്തുകയറി കര്‍ണനെ വലിച്ചിഴച്ച് കാറില്‍ കയറ്റി പോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് വ്യാപകമായി തെരച്ചില്‍ ആരംഭിച്ചതോടെ ഉദുമല്‍പേട്ടയ്‌ക്ക് സമീപത്തെ താലിയില്‍നിന്ന് കര്‍ണനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം.
എന്നാല്‍ നാലംഗ സംഘത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണവും അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: