തൃശൂര്‍: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജാഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നഗരസഭ കൗണ്‍സിലര്‍ ലക്ഷ്മി നാരായണന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ടികെഎസ് പുരത്ത് നിന്നുമാരംഭിച്ച മാര്‍ച്ച് ശൃംഗപുരത്ത് പോലീസ് തടഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിംജികുമാര് പുളിക്കല്‍ അധ്യക്ഷനായി. മേഖല കമ്മിറ്റി ഭാരവാഹികളായ ഷൈന്‍ ചെരുവില്‍, സിജില്മേത്തല, അജിത് ബാബു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, ജന.സെക്രട്ടറി എല്‍.കെ.മനോജ്, സെക്രട്ടറിമാരായ ജീവന് നാലുമാക്കല്‍, കെ.എസ്.ശിവറാം, കെ.ആര്.വിദ്യാസാഗര്‍ എന്നിവര്‍ സംബന്ധിച്ചു.
ഒല്ലൂര്‍: ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ്് ഷാജി പീച്ചി അധ്യക്ഷനായി. ബിജോയ് ജോസ്, ബിജൂ നെല്ലിയ്ക്കല്‍, വിദ്യ സുധീഷ്, സുബില മനോജ് എന്നിവര്‍ നേതൃത്വം നല്കി.
ചാവക്കാട്: ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ സെക്രട്ടറി കെ.ആര് അനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അധ്യക്ഷനായി. ജനറല്‍ സെകട്ടറിമാരായ സുമേഷ് തേര്‍ളി, റ്റി.വി.വാസുദേവന്‍, എ.വേലായുധ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് നേതാക്കളായ ഷാജി തൃപ്പറ്റ്, സിന്ധു അശോകന്, കെ.ആര്.ബൈജു, ബാബു തൊഴിയൂര്‍, കെ.എസ്.അനില്‍കുമാര്‍, ഗണേഷ് ശിവജി, ഗോകുല്‍ ആല്‍ത്തറ, സബീഷ് പൂത്തോട്ടില്‍, പ്രസന്നന് പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വടക്കാഞ്ചേരി: സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന് അഴിമതികളില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.ടി ജലീല്‍, എ.സി മൊയ്തീന് എന്നിവരുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഓട്ടുപാറയില്‍ നിന്നാരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനു മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എ അനില്‍കുമാര്‍ അധ്യക്ഷനായി. വിജീഷ് കെ.വി, എസ്. രാജു, ബിജീഷ് അടാട്ട്, ചന്ദ്രമോഹന് കുമ്പളങ്ങാട്, പ്രദീപ് അയ്യത്ത് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് യുവമോര്‍ച്ച നേതാക്കളായ അനുവിന്ദ് പി, അശോക്,അഖില്‍ കെ.എ, അഖില്‍ പള്ളിമണ്ണ, പ്രജില്‍ എം.പി, അമൃത മുരളീധരന്, എം നിഖില്‍, അഡ്വ: വിഷ്ണുദേവ്, ജ്യോതിഷ്, വിഷ്ണു എടക്കളത്തൂര്‍, വൈശാഖ്,ശ്യാമിത് ദാമോദരന്‍, അജിതന് കെ.എ എന്നിവര്‍ നേതൃത്വം നല്കി. റോഡ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
കയ്പമംഗലം: യുവമോര്‍ച്ച കയ്പമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജശ്യാം രാജ് ഉദ്ഘാടനം ചെയ്തു. അനീഷ് മാടമ്പാട്ട് അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് ശെല്വന് മണക്കാട്ട് പടി, ജില്ല കമ്മറ്റിയംഗം പി.എസ് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: