തലയില്‍ മുണ്ടിട്ട് നട്ടപ്പാതിരയ്‌ക്കും കൊച്ചുവെളുപ്പാന്‍ കാലത്തുമൊക്കെ എന്‍ഐഎ ഓഫീസ് കയറിയിറങ്ങിയ കൊച്ചാപ്പ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ മൂന്നാം ധര്‍മ്മയുദ്ധം നയിക്കുകയാണ്. ചാനലുകള്‍ കയറിയിറങ്ങി അഭിമുഖം നല്‍കിയാണ് മൂന്നാംഘട്ട യുദ്ധം.
എത്രയൊക്കെ വിനയം വാരിക്കോരി തേച്ചാലും ഉള്ളിലുള്ള ഫ്രാഡുകള്‍ തികട്ടിവരും എന്ന പോലെയാണ് അഭിമുഖങ്ങള്‍ മുഴുവന്‍. പറയുന്ന കാര്യങ്ങള്‍ തമ്മില്‍ അങ്ങോട്ട് പൊരുത്തപ്പെടുന്നില്ല.
അവസാനം കെ ടിജലീല്‍ എന്നുള്ളത് കള്ളത്തരം തൊഴിലാക്കിയ ജലീല്‍ ആണോയെന്ന് സംശയിക്കേണ്ട ഗതികേടിലാണ് മലയാളികള്‍. അഭിമുഖം നല്‍കാന്‍ തെരഞ്ഞെടുത്ത ആള്‍ക്കാരുടെ ക്രമം തന്നെ രസകരമാണ്. ആദ്യ അഭിമുഖം തീവ്രവാദക്കേസിലെ പ്രതികളെ ഉള്‍പ്പടെ തെരഞ്ഞെുപിടിച്ച് അഭിമുഖം നടത്തിയിട്ടുള്ള ഷാഹിനാ നഫീസയ്‌ക്ക്. പിന്നീട് പാര്‍ട്ടിച്ചാനലിന്. അടുത്തത് സഖാവ്എം. വി നികേഷ് കുമാറിന്, അടുത്തത് പഴയ സഖാവ് സനീഷിന്. അടുത്തത് ന്യൂസ് 24, പിന്നെ മനോരമ, മാതൃഭൂമി അങ്ങനെ.
ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ക്യാപ്സൂൾ മാറിപ്പോയ വിവരം മനസിലായത്. ഒരു മണിക്കൂറിനുള്ളില്‍ ന്യൂസ്18ല്‍ മലക്കം മറിഞ്ഞു.
കള്ളക്കടത്തുകാരി സ്വപ്നയ്‌ക്ക് ജലീലുമായി ബന്ധമുണ്ടെന്ന് ജൂലൈ 8 ന് ജന്മഭൂമി ഓണ്‍ലൈനാണ് ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് 14 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ പിടിവിട്ടു പോയി. സ്വപ്നയുമായുള്ള ബന്ധം മന്ത്രി തന്നെ സ്ഥിരീകരിച്ചു. മാത്രമല്ല പുതിയ ചില വെളിപ്പെടുത്തലും നടത്തി.
ചാനല്‍ അഭിമുഖങ്ങളില്‍ മന്ത്രി വാരിവിതറിയ ചില ക്യാപ്‌സൂളുകള്‍ പരിശോധിക്കാം.
ചാനല്‍-മാധ്യമങ്ങളെ ഒളിച്ചു പോയത് എന്തിന്?
ജലീല്‍-അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കേണ്ട ബാധ്യത ഉണ്ട്
അപ്പോ മന്ത്രിസ്ഥാനത്ത് വിശ്വാസ്യത ഇല്ലേ ?
ഇതേ ചോദ്യം മറ്റൊരു ചാനല്‍ ചോദിച്ചപ്പോള്
അന്വേഷണത്തില്‍ ഇരിക്കുന്ന കേസുകളെപ്പറ്റി വെളിപ്പെടുത്തല്‍ എങ്ങനെ സാധ്യമാകുംഎന്നു പറഞ്ഞ് തടിതപ്പുകയായിരുന്നു ജലീല്‍. ഇഡി ചോദ്യം ചെയ്‌തോ എന്ന് മാധ്യമ പ്രവര്‍കരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ അന്വേഷണത്തെ ബാധിക്കും. വിശദമായ ഇന്റര്‍വ്യൂ കുഴപ്പമില്ലായിരിക്കും അല്ലേ?
അടുത്ത സാമ്പിള്‍.
ചാനല്‍-ഭക്ഷ്യ സാധനങ്ങളുടെ മറവില്‍ സ്വര്‍ണ്ണം കടത്തിയവര്‍ക്ക് ഖുറാന്റെ മറവിലും സാധ്യമല്ലേ?
ജലീല്‍-ഈന്തപ്പഴത്തില്‍ എങ്ങനെയാണ് സ്വര്‍ണ്ണം കടത്തുക?
അത് ശരിയാണ് മലദ്വാരത്തില്‍ കടത്താം ഈന്തപ്പഴത്തില്‍ പറ്റില്ല
ജലീല്‍- കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടു നില്‍ക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ
പിന്നെന്തിനാണ് അവരെ ചോദ്യം ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്.
ജലീല്‍- ഖുറാന്‍ ഞാന്‍ ഏറ്റുവാങ്ങിയിട്ടില്ല, സി ആപ്റ്റില്‍ എത്തിക്കാനാണ് പറഞ്ഞത്.
അത് അങ്ങനെയാണ്. തൊണ്ടി മുതല്‍ നേരിട്ട് ആരും ഏറ്റു വാങ്ങില്ലല്ലോ? അതുകൊണ്ട് മന്ത്രിക്ക് ബാധ്യതയില്ലേ?
ചാനല്‍- 32പാക്കറ്റ് എത്തിച്ചതില്‍ 1 പാക്കറ്റ് സി ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ പൊട്ടിച്ചു നോക്കി. നയതന്ത്ര പാക്കേജായി, മന്ത്രിയുടെ ശുപാര്‍ശയില്‍ വരുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നിഷ്ട പ്രകാരം പൊട്ടിച്ചു നോക്കുന്ന പതിവുണ്ടോ?
ജലീല്‍-സി ആപ്റ്റിലെ വാഹനം പോകുമ്പോള്‍ അതില്‍ കയറ്റിക്കൊണ്ടു പോയി. സര്‍ക്കാരിന് ചെലവില്ല
അങ്ങനെയെങ്കില്‍ വയനാട്, ഇടുക്കി, കോട്ടയം ഇവിടൊന്നും കടലില്ലില്ലോ. തിരുവനന്തപുരത്ത് നിന്ന് പോകുമ്പോള്‍ വിഴിഞ്ഞത്ത് നിന്ന് അല്‍പ്പം മത്സ്യം കൂടി കയറ്റിക്കൊണ്ടു പോകുമോ?
ചാനല്‍-പ്രോട്ടോക്കോള്‍ ലംഘനം നടത്തിയില്ലേ?
ജലീല്‍-ഇല്ല നടത്തിയിട്ടില്ല.
കള്ളം. പ്രോട്ടക്കോള്‍ ലംഘനം ആയിരുന്നില്ല എന്ന് മന്ത്രി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടല്ലോ?
ഇതേ ചോദ്യം മറ്റോരു ചാനല്‍
ജലീല്‍- മോദി നടത്തിയിട്ടില്ലേ? പ്രോട്ടോക്കോള്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചില്ലേ?. നിയന്ത്രണം ലംഘിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയില്ലേ?
ഒന്നും പറയാനില്ല
ജലീല്‍- ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ദീപാവലിക്ക് മധുരം വിതരണം ചെയ്യില്ലേ?
ഉവ്വ്. അതൊന്നും അവിടുത്തെ നാട്ടുകാര്‍ക്കല്ല.
ജലീല്‍- ഒരു ഖുറാന്‍ പോലും ഞാന്‍ വീട്ടില്‍ കൊണ്ടു പോയില്ലല്ലോ? എല്ലാ വിതരണം ചെയ്യുകയായിരുന്നല്ലോ?
അതേ. വീട്ടില്‍ കൊണ്ടു പോയാല്‍ കുഴപ്പമില്ലായിരുന്നു. വിതരണം ചെയ്തതാണ് കുഴപ്പം
ജലീല്‍- ന്യൂനപക്ഷങ്ങള്‍ എല്ലാവരും ബിജെപിക്കാര്‍ക്ക് ഭീകരരാണ്
വിവരക്കേട് എന്നല്ലാതെ എന്ത് പറയാനാണ്.
ജലീല്‍- സ്വര്‍ണ്ണക്കടത്തിന് ഖുറാന്റെ മറവ് ഉപയോഗിക്കുമെന്ന് എങ്ങനെ വിശ്വസിക്കും.
അമ്മയെ തല്ലുന്നവര്‍ നാട്ടിലുണ്ടെന്ന് വിശ്വസിക്കാമോ
ജലീല്‍- എന്നെ സിപിഎമ്മിന് അറിയാം. ഒരാളെ മനസിലാക്കാന്‍ അധിക സമയം വേണ്ടല്ലോ? ഒരു നോക്കിലും വാക്കിലും തിരിച്ചറിയാം. അതുകൊണ്ടാവും രാജിവെക്കാന്‍ ആവശ്യപ്പെടാത്തത്.
ഒരു നോക്കിലും വാക്കിലും തിരിച്ചറിയാമെങ്കില്‍ സ്വപ്നയെ താങ്കള്‍ തിരിച്ചറിഞ്ഞില്ലേ?.ഇതേ ലോജിക് അനുസരിച്ചാണെങ്കില്‍ ചെറുപ്പം മുതല്‍ സിപിഎം അംഗമായ ഇ.പി ജയരാജനെ സിപിഎം തിരിച്ചറിഞ്ഞില്ലേ?.
ഇത്തരത്തിലുള്ള നിരവധി മൊഴിമുത്തുകള്‍ നിറഞ്ഞതായിരുന്നു അഭിമുഖം.
മന്ത്രിയെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാം
നാം പറയുന്നത് സത്യമാണെങ്കില്‍ അത് ഓര്‍ത്തുവെക്കേണ്ട കാര്യമില്ല. പക്ഷേ കള്ളം പറയുമ്പോള്‍ എന്ത്, ആരോട് പറഞ്ഞു എന്ന മിനിമം കാര്യമെങ്കിലും ഓര്‍ത്തുവെക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: