ന്യൂദൽഹി: രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള, 2020- 21 അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് പുറത്തിറക്കി.
ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ക്ക് 2020 ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.
ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി 2020 നവംബര്‍ 30 ആയിരിക്കും
അക്കാദമിക് കാലത്തേക്കുള്ള കലണ്ടർ താഴെ കൊടുക്കുന്നു:
>ഒക്ടോബർ 31 ഓടു കൂടി പ്രവേശന നടപടികൾ പൂർത്തീകരിക്കണം
> പുതിയ വിദ്യാർഥികൾ (ഒന്നാംവർഷ /സെമസ്റ്റർ) ക്കായുള്ള ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും
> പരീക്ഷാ തയ്യാറെടുപ്പുകൾ ക്കായി 2021 മാർച്ച് ഒന്നു മുതൽ മാർച്ച് 7 വരെ അവധി
> മാർച്ച് 8 മുതൽ 26 വരെ പരീക്ഷകൾ നടത്തും
> മാർച്ച് 27 മുതൽ 2021 ഏപ്രിൽ 4 വരെ സെമസ്റ്റർ അവധി
> അടുത്ത സെമസ്റ്റർ ക്ലാസുകൾ 2021 ഏപ്രിൽ അഞ്ചിന് ആരംഭിക്കും
> പരീക്ഷാ തയ്യാറെടുപ്പുകൾക്കായി 2021 ഓഗസ്റ്റ് ഒന്നു മുതൽ 8 വരെ അവധി
> 2021 ഓഗസ്റ്റ് 9 മുതൽ 21 വരെ പരീക്ഷകൾ സംഘടിപ്പിക്കും
> 2021 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 29 വരെ സെമസ്റ്റർ അവധി
> ഈ ബാച്ചിന്റെ അടുത്ത അക്കാദമിക് വർഷത്തിന് 2021 ഓഗസ്റ്റ് 30 ന് തുടക്കമാകും
പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ, 2020 നവംബർ 18 ഓടുകൂടി
സർവ്വകലാശാലകൾക്ക് അക്കാദമിക് സെഷനുകൾക്ക് തുടക്കം കുറിക്കാവുന്നതാണെന്ന് യുജിസി അറിയിച്ചു. അധ്യയന പരിപാടികൾ ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ചേർത്തോ സംഘടിപ്പിക്കാം
2020 നവംബർ 30 നുള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ ചെയ്ത വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും അതാത് അക്കൗണ്ടുകളിലേക്ക് നൽകുന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ഇളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: