ലേ: ഇരട്ട മുതുകുള്ള ഒട്ടകങ്ങളുടെ സേവനം സൈന്യത്തിനും. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പട്രോളിങ്ങിന് ഇരട്ട മുതുകുള്ള ഒട്ടങ്ങളെ ഉപയോഗിക്കാന്‍ സൈന്യം തീരുമാനിച്ചു. ഇതിനുള്ള പരീക്ഷണങ്ങള്‍ അവസാനഘട്ടത്തില്‍.
ഈ പ്രദേശത്ത് വസിക്കുന്ന ഈ ഒട്ടകങ്ങളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ). കിഴക്കന്‍ ലഡാക്ക് മേഖലയില്‍ 17,000 അടി ഉയരത്തില്‍ 170 കിലോ ഭാരം വഹിച്ച് 12 കീലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇവയ്ക്കാകുമോയെന്നതിലുള്ള പരീക്ഷണത്തിലാണ് ഡിആര്‍ഡിഒ.
ഇവയ്ക്ക് ഭക്ഷണമോ, വെള്ളമോയില്ലാതെ മൂന്നു ദിവസം വരെ ജീവിക്കാന്‍ സാധിക്കുമെന്ന് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന് പ്രഭു പ്രസാദ് സാരംഗി പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് സാധാരണ ഒട്ടകങ്ങളെ കൊണ്ടുവന്ന് അവയുമായി താരതമ്യം ചെയ്തുള്ള പഠനവും നടത്തുന്നുണ്ട്. ഈ ഒട്ടകങ്ങള്‍ എണ്ണത്തില്‍ കുറവാണ്. അതുകൊണ്ട് ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തുവാനുള്ള ശ്രമങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങള്‍ വേഗം പൂര്‍ത്തിയാകുമെന്നും എത്രയും പെട്ടെന്ന് ഇവയെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും പ്രസാദ് സാരംഗി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: