കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. രാവിലെ താളിക്കാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ പോലീസ്, പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടുകൂടി അതിശക്തമായി ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വെളളംചീറ്റലിന്റെ ശക്തിയില്‍ പല പ്രവര്‍ത്തകരും നിലത്തു വീണു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്മിത ജയമോഹന്, പാനൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് മഞ്ജുഷ, ബിജെപി തലശ്ശേരി മണ്ഡലം വൈസ്പ്രസിഡണ്ട് പ്രീത എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. സുരേന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്മിത ജയമോഹന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ജ്യോതി സ്വാഗതം പറഞ്ഞു.
അര്‍ച്ചന വണ്ടിച്ചാല്‍, അഡ്വ. ജൂജിദേവദാസ്, ഉഷ പേരാവൂര്‍, മഹിത ടീച്ചര്‍, മഞ്ജുഷ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: