തൃശൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 93ാം മഹാസമാധി ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികളോട ആചരിച്ചു. തൃശൂരില്‍ നടന്ന പരിപാടി എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു..
തൃശൂര്‍: എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് പ്രാര്‍ത്ഥനയും പ്രഭാഷണവും നടത്തി. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സജീവ്കുമാര്‍ കല്ലട ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
തൃത്തല്ലൂര്‍: തൃത്തല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സമാധി ദിനാചരണം നടത്തി. കെ.എസ്. ദീപന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് പി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.
തൃപ്രയാര്‍: നാട്ടികയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ മന്ദിരാങ്കണത്തില്‍ സമാധി ദിനാചരണം നടത്തി. ഗുരുപദം കാരുമാത്ര ഡോ.ടി.എസ് വിജയന്‍ തന്ത്രി പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചെറുതുരുത്തി: എസ്എന്‍ഡിപി ചെറുതുരുത്തി മേച്ചേരിക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിട്ട ശ്രീനാരായണഗുരു സമാധി ദിനാചരണം ചേലക്കര യൂണിയന്‍ സെക്രട്ടറി ധര്‍മ്മപാലന്‍ ഉദ്ഘാടനംചെയ്തു.
തൃശൂര്‍: ശ്രീനാരായണ ധര്‍മ്മ പരിഷത്ത് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ മഹാസമാധി ദിനാചരണം തൃശൂര്‍ അസി.പോലീസ് കമ്മീഷണര്‍ വി.കെ രാജു ഉദ്ഘാടനം ചെയ്തു. തോപ്പില്‍ ജയന്‍ അധ്യക്ഷനായി.
കൊടകര: എസ്എന്‍ഡിപി. യോഗം കൊടകര യൂണിയന്‍ കാര്യാലയത്തില്‍ ഗുരുപൂജ, പ്രാര്‍ഥന, പ്രഭാഷണം എന്നിങ്ങനെ വിവിധ പരിപാടികള്‍ നടന്നു. അനുസ്മരണ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മുത്താംമ്പിള്ളി അധ്യക്ഷത വഹിച്ചു.
മണ്ണൂത്തി: മണ്ണുത്തി സൗത്ത് ഗുരു ധര്‍മ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു. പ്രദീക്ഷ് അയ്യപ്പനം അധ്യക്ഷനായി. അശോകന്‍ തണ്ടാശ്ശേരി ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തി.
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ യൂണിയന്‍ ഹാളില്‍ ശ്രീ നാരായണ വൈദീക സമിതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുഷ്പാര്‍ച്ചന, ശാന്തി ഹോമം, പ്രാര്‍ത്ഥന തുടങ്ങിയ ചടങ്ങുള്‍ നടന്നു.
അന്തിക്കാട്: സമാധി ദിനാചരണം പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രത്തില്‍ ഉപവാസത്തോടെയാണ് സമാധി ദിനാചരണം ആരംഭിച്ചത്. ആശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, പെരിങ്ങോട്ടുകര യൂണിയന്‍ പ്രസിഡന്റ് ഹണി കണറാ, സെക്രട്ടറി ‘അഡ്വ.കെ.സി.സതീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങോട്ടുകര: എസ് എന്‍ ഡി പി പെരിങ്ങോട്ടുകര യൂണിയന്റെ നേതൃത്വത്തില്‍ ഗുരുമണ്ഡപത്തില്‍ നടന്ന ഗുരുദേവ സമാധി ദിനാചരണ ചടങ്ങിന് ശിവഗിരി മഠം ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ നേതൃത്വം നല്‍കി.
അന്തിക്കാട്: കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തില്‍ നടന്ന സമാധി ദിനാചരണം നടന്നു.രാവിലെ പ്രത്യേക പൂജകള്‍ക്കും ഗുരുപൂജയ്‌ക്കും ശേഷം മഹാ നിവേദ്യ സമര്‍പ്പണവും നടന്നു. .
ചാലക്കുടി: എസ്എന്‍ഡിപി യൂണിയന്റെ സമാധി ദിനാചരണം സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കൊളത്താപ്പിളളി അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍: ഗുരുവായൂരില്‍ യൂണിയന്‍ പ്രസിഡന്റ്് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.എ.സജീവന്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം കാര്യാട്ടുകര ശാഖ മഹാസമാധി ദിനാചരണം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ഡി.ധന്യന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: