തിരുവനന്തപുരം : നിമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാന്‍ സാധിക്കില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. കള്ളക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍, ഇ.പി. ജയരാജന് എന്നിവരും ഉള്‍പ്പെട്ട കേസിലാണ് കോടതിയുടെ ഈ വിധി.
സഭയിലെ ഐക്യം നിലനിര്‍ത്തുന്നതിനായി കേസ് അവസാനിപ്പിക്കണമെന്നാണ് പിണറായി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണ വേളയില്‍ ഇടത് പക്ഷമാണ് നിയമസഭയില്‍ കയ്യാങ്കളി നടത്തിയത്. ഇതില്‍ സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്ഫോണ് എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പോലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ജലീലും, ഇ.പി. ജയരാജനും ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കേസില്‍ പ്രതികളാണ്.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷവും,, ബിജെപിയും രംഗത്ത് എത്തിയതോടൊണ് കോടതി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: