ഇടുക്കി: ഇടുക്കിയില്‍ ജില്ലയില്‍ ഇന്നലെ 82 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 7 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര് വിദേശത്ത് നിന്നും 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 2842 ആയി. 2189 പേര് രോഗമുക്തരായപ്പോള്‍ 3 പേര് മരിച്ചു. നിലവില്‍ വിവിധ ആശുപത്രികളിലായി 650 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 37 പേര്‍ക്ക് രോഗമുക്തിയുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. അടിമാലി വാളറ സ്വദേശി(40), 2. അടിമാലി മന്നാംങ്കണ്ടം സ്വദേശി (46), 3. ആലക്കോട് സ്വദേശിനി (29), 4. അയ്യപ്പന്‍കോവില്‍ സ്വദേശിനി(85), 5. ബൈസണ്‍വാലി സ്വദേശി (59), 6, 7. ദേവികുളം സ്വദേശിനികള്‍(52, 39), 8. മൂന്നാര്‍ സ്വദേശി(57), 9. ഇടവെട്ടി സ്വദേശി(26), 10. ഇടവെട്ടി കാരിക്കോട് സ്വദേശിനി(27), 11, 12. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനികള്‍(59, 9), 13. കഞ്ഞിക്കുഴി സ്വദേശിനി(30), 14. കരിങ്കുന്നം സ്വദേശി(24), 15, 16. കുമാരമംഗലത്തുള്ള രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍, 17, 18. കുമാരമംഗലം സ്വദേശിനികള്‍(34, 67), 19. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി(32), 20-23. നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്(സ്ത്രീ 30, 57. പുരുഷന് 55, 31), 24-26. നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്(സ്ത്രീ 35, 5. പുരുഷന് 12), 27. തൊടുപുഴ സ്വദേശിയായ പച്ചക്കറി വ്യാപാരി(65), 28. തൊടുപുഴ സ്വദേശിനി(42), മത്സ്യക്കട ജീവനക്കാരിയാണ്, 29-31. തൊടുപുഴ കാരിക്കോട് സ്വദേശികള്‍(37, 36, 45), 32. തൊടുപുഴ സ്വദേശി(39), 33. ഉടുമ്പന്നൂര്‍ സ്വദേശി(27), 34-36. ഉടുമ്പന്നൂര്‍ സ്വദേശിനികള്‍(26, 56, 86), 37. വാഴത്തോപ്പ് തടിയമ്പാട് സ്വദേശി(59).
ഉറവിടം വ്യക്തമല്ലാത്തവര്‍: 1, 2. ചക്കുപള്ളം സ്വദേശികള്‍(46, 25), 3. കരിങ്കുന്നം സ്വദേശി(54),
4. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി(52), 5. ചെമ്മണ്ണാര്‍ സ്വദേശിനി(29), 6. വാഴത്തോപ്പ് പെരുങ്കാല സ്വദേശി(25), 7. വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി(30).
കണ്ടെയ്ന്മെന്റ്
തൊടുപുഴ മുനിസിപ്പാലിറ്റി 1, 2, 5, 35 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന- വെങ്ങല്ലൂര്‍ ട്രാഫിക് സിഗ്നല്‍ മുതല്‍- മൂവാറ്റുപുഴ റോഡില്‍ സുലഭ സൂപ്പര്‍മാര്‍ക്കറ്റ് വരെയും, മണക്കാട് റോഡില്‍ കോലാനി ബൈപാസിലെ മുണ്ടിയാടി പാലം വരെയും, അടിമാലി റോഡില്‍ പ്ലാവിന്‍ചുവട് മില്ലുംപടി വരെയും, തൊടുപുഴ റോഡില്‍ മലബാര്‍ ഹോട്ടല്‍ വരെയുമുള്ള റോഡുകളുടെ ഇരുവശവുമുള്ള ഭാഗങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: