മാനന്തവാടി: മാനന്തവാടി മത്സ്യ മൊത്തവ്യാപാര വിപണന കേന്ദ്രത്തെ കുറിച്ച് പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തികച്ചും വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് മൊത്തവ്യാപാരം നടക്കുന്നത്. അതും ഒരു രൂപ പോലും നഗരസഭയ്ക്ക് വരുമാനം ലഭിക്കാതെ.
നിലവില്‍ ഇപ്പോഴത്തെ മത്സ്യ മാര്‍ക്കറ്റിന് സമീപം ബൈപ്പാസ് റോഡില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാനന്തവാടിയില്‍ മത്സ്യത്തിന്റെ മൊത്ത ക്കച്ചവടം നടക്കുന്നത്. കച്ചവടം നടക്കുന്ന സ്ഥലമാകട്ടെ തികച്ചും വ്യത്തിഹീനമായ അന്തരീക്ഷത്തിലുമാണ്. മഴ പെയ്താല്‍ ചളിക്കുളമാകുന്നതും വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്ന സ്ഥലത്തുമാണ് അതിരാവിലെ മൊത്തവ്യാപാരം നടക്കുന്നത്. മത്സ്യം കൊടുക്കുന്നവരും വാങ്ങുന്നവരും ഇവിടുത്തെ ചെളിയും മണവും അടിച്ചു വേണം വിപണനം നടത്താന്‍.
മാനന്തവാടിയിലേയും പരിസര പ്രദേശങ്ങളിലേക്കും സൈക്കിളിലും ഓട്ടോറിക്ഷകളിലും മറ്റും കച്ചവടം നടത്തുന്നവര്‍ അതിരാവിലെ ഈ സ്ഥലത്ത് നിന്നാണ് കച്ചവടത്തിനായി മത്സ്യം ശേഖരിക്കുന്നത്. അതു കൊണ്ട് തന്നെ മൊത്തവ്യാപാരത്തിന് ആധുനിക സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അതെ സമയം ആധുനികമാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ നിലവില്‍ കച്ചവടം നടത്തി വരുന്ന സ്വകാര്യ വ്യക്തിയുമായി സംസാരിച്ചതായും നല്ലനിലയില്‍ മൊത്തവ്യാപാരം നടത്തുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ഒരുക്കുമെന്നും നഗരസ ഭഅധികൃതര്‍ പറയുന്നുണ്ട്. എങ്കിലും ഈ സാഹചര്യത്തില്‍ മത്സ്യ വില്‍പ്പന നടത്തുന്നത് പൊതു ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന ആശങ്കയിലുമാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക