ഇടുക്കി: സംസ്ഥാനത്ത് ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശക്തിയാര്‍ജ്ജിച്ച കാലവര്‍ഷത്തിന് ഇന്ന് മുതല്‍ ശമനമുണ്ടാകുമെന്ന് വിലയിരുത്തല്‍. ഇന്ന് വടക്കന്‍ ജില്ലയില്‍ ഒറ്റപ്പെട്ട മഴ തുടരും. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ മധ്യ കേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഇടവിട്ടുള്ള ശക്തമായ മഴ പലയിടത്തും തുടര്‍ന്നു.
ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലയില്‍ ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. ഇടനാട് പ്രദേശങ്ങളില്‍ സമ്മിശ്രമായ കാലാവസ്ഥ. തീരപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ മഴ കുറയുകയും വെയില് തെളിയുകയും ചെയ്യും.
അതേ സമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നിലവില്‍ ഒഡീഷ തീരത്താണുള്ളത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയിലൂടെ നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മേഖലയിലെല്ലാം കനത്ത മഴ സാധ്യതയുണ്ട്. മഹാരാഷ്ട്രയുടെ തീരത്ത് ചത്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ കേരളത്തില്‍ ഒറ്റപെട്ട കനത്ത മഴ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് വരെ കേരളത്തില്‍ പലയിടത്തും കാറ്റിന് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: