മാര്‍ക്സിസവും ചൈനയും
ദാരിദ്ര്യത്തിലും അരാജകത്വത്തിലും കഴിഞ്ഞ ചൈനയില്‍ മാറ്റങ്ങള്‍ വരുത്തിയത് മാവോ വിരിയിച്ച വിപ്ലവപുഷ്പ്ങ്ങളി ലൂടെയാണ്. മാര്‍ക്സിന്റെ സുന്ദരസ്വപ്നങ്ങളെ മാവോ സ്വന്തം രീതിയില്‍ വളര്‍ത്തിയെടുത്തു. വിപ്ലവപുഷ്പങ്ങള് വിരിയിക്കലിലൂടെ സമ്പൂര്‍ണ്ണ അധികാരവും മേധാവിത്വവും മാവോ കൈക്കലാക്കി. വ്യക്തിജീവിതം എങ്ങനെയൊക്കെയായിരുന്നെങ്കിലും സ്വന്തം രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയും അതിലുപരി രാജ്യത്തെ ഒരു സാമ്പത്തിക ശക്തിയാക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ മാര്‍ക്സിസത്തിന്റെ എല്ലാ ന്യൂനതകളും അപാകതകളും ചൈനയെ സ്വാഭാവികമായും വിഴുങ്ങുകയും ആന്തരികമായി തളര്‍ത്തുകയും ചെയ്തു. ഭൗതികവാദമെന്നതിനാല്, മാര്‍ക്സിസം പരീക്ഷിച്ചിട്ടുള്ള ‘കഴിവുള്ള’ മാര്‍ക്സിസ്റ്റുകാരൊക്കെ സമൂഹത്തെ ഭൗതികമായി – അഥവാ – സാമ്പത്തികമായി ശക്തമാക്കുന്നതില്‍ വളരെ നന്നായിതന്നെ വിജയിച്ചു. എന്നാല്‍ അതേ സമയം തന്നെ ആത്മാവ് നഷ്ടപ്പെടുന്ന, മാനവികത നഷ്ടപ്പെടുന്ന, സ്വന്തം ജനതയ്ക്കുവേണ്ടി ഒന്നും ചെയ്യുവാന്‍ അവര്‍ക്കായില്ല: കഴിയുകയുമില്ല. അവര്ക്കതിനുകഴിയാത്തതിന്റെ കാരണം നവമാര്‍ക്സിസ്റ്റു കാര്‍ മാര്‍ക്സിനെ തന്നെ മാനവികതയുടെ പേരില്‍ ഉപേക്ഷിച്ചതുകൊണ്ടാണ്.
നവമാര്‍ക്സിസ്റ്റുകളുടെ മാര്‍ക്സിനെ തള്ളിപറയല്‍ തുടങ്ങിവെച്ചത് ലുയി അര്ത്തൂസാണ്. അദ്ദേഹം മാര്‍ക്സിനുണ്ടായ ഭൗതിക പരിണാമത്തെ നാല് ഘട്ടങ്ങളായി തിരിക്കുകയും ആദ്യത്തെ രണ്ട് ഘട്ടങ്ങളെ ഒരുപരിപ്രേക്ഷ്യമാക്കുകയും അടുത്ത രണ്ട് ഘട്ടങ്ങളെ മറ്റൊരു പരിപേക്ഷ്യമാക്കുകയും ചെയ്തു. വ്യക്തമായി പറഞ്ഞാല്‍ മാര്‍ക്സ് German Ideology എന്ന പുസ്തകമെഴുതുന്നതുവരെ അദ്ദേഹത്തെ കേവലം ‘ മാനവികനായ ‘ മാര്‍ക്സ് എന്ന് കാണുകയും ആ പുസ്തകത്തിന് ശേഷം എഴുതിയ Economical And philosophical Manuscripts of 1844, മുതല്‍ ശിഷ്ടകാലം വിപ്ലവകാരിയായ മാര്‍ക്സ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. നവ മാര്‍ക്സിസ്റ്റുകള്‍ മാനവികനായ മാര്‍ക്സിനെ അശ്ലീലമായി ഉപേക്ഷിക്കുകയും വിപ്ലവകാരിയായ മാര്‍ക്സിനെ മാത്രം അനുകരിച്ചാരാധ്യനാക്കുകയും ചെയ്തു. ഇവിടെ, മാര്‍ക്സിസ്റ്റുകള്‍ക്ക് മനുഷ്യത്വം ഇല്ലാതാവുകയും ആത്മാവ് നഷ്ടപ്പെടുകയും മൂല്യങ്ങളും ബന്ധങ്ങളും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ഭൗതികവാദത്തിന്റെ കേവല ഭൗതിക വസ്തുക്കളായ മനുഷ്യരെ കമ്യൂണിസ്റ്റ് ഭരണം സൃഷ്ടിച്ചു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി എന്തും ഏതും ചെയ്യുവാന്‍ സര്‍വ്വാത്മനാ തയ്യാറാകുന്നവര്‍. കഷ്ടകാലത്തിന് വ്യക്തിനിഷ്ഠയ്ക്ക് മുന്‍തൂക്കം വന്നുവെന്നത് അവരെ ദുര്‍ബലരാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കമ്മ്യൂണിസത്തിന്റെ ഒരു അപചയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഒരു നെറികെട്ട ബൂര്‍ഷ്വാ സംവിധാനമായി മാറുന്നു എന്നതാണ്. മാര്‍ക്സ് കണ്ട, ‘ഉള്ളവനും ഇല്ലാത്തവനുമായുള്ള ‘ അന്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സാധാരണ ജനങ്ങളുമായി ഉണ്ടാകുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് നിയമങ്ങളെയെല്ലാം അതിജീവിക്കാനാവും. പലമാര്‍ഗങ്ങളിലൂടെ എന്ത് ചെയ്തും ധനമാര്‍ജ്ജിച്ച് എത്ര സുഖലോലുപതയിലും ജീവിക്കാനുമാകുന്നു. അതേ സമയം, തൊഴിലാളി വര്‍ഗമെന്ന് മാര്‍ക്സ് പറയുന്ന ആളുകള്‍ പാര്‍ട്ടിയെയും ഭരണകുടത്തെയും ഭയന്ന് അവര്ക്കധീനരായി ഒന്നും ചെയ്യുവാനാകത്തവരായി സംഘടിക്കുവാന്‍ പോലും നിവൃത്തിയില്ലാത്തവരായി നിസ്സഹായരായി ജീവിക്കുന്നു. സംഘടിക്കണമെങ്കില്‍ പാര്‍ട്ടിസംവിധാനം, സംസാരിക്കണമെങ്കില്‍ പാര്‍ട്ടിയിലൂടെ, ഇതനുസരിച്ച് ജീവിച്ചാല്‍ കഴിഞ്ഞുപോകാം അല്ലെങ്കില്‍ ഇല്ലാതാകുമെന്ന് മാത്രം. ഇതൊക്കെത്തന്നെയാണ് ഒരുപക്ഷെ മാര്‍ക്സിസ്റ്റു ഭരണമുള്ള എല്ലാ സമൂഹങ്ങളിലെയും സ്ഥിതി. അത്തരം സമൂഹങ്ങള്‍ തീരെ വിരളമെന്നത് ലോകത്തിന്റെ ഭാഗ്യം.
തിബറ്റ്
ഭാരതത്തിന് വാസ്തവത്തില്‍ ചൈനയുമായി അതിര്‍ത്തികളില്ല. അതിര്‍ത്തിയുള്ളത് ടിബറ്റിന്റെ അതിര്‍ത്തിയാണ്. ചൈനയുടെ ഒരു വന്‍ പ്രദേശം ടിബറ്റാണ്. ചൈനയാകട്ടെ ടിബറ്റിനെ അന്യായമായി പിടിച്ചടക്കിവെച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
തികച്ചും വ്യത്യസ്തമായ ഒരു നാടാണ് ടിബറ്റ്. അവരുടെ ഭാഷ,ആചാരങ്ങള്‍, വേഷഭൂഷാദികള്‍ ഇവയെല്ലാം ചൈനയില്‍ നിന്ന് തികച്ചും ഭിന്നമാണ്.. കേവലം സൈനിക ശക്തികൊണ്ട് മാത്രമാണ് ചൈന ടിബറ്റിനെ ആക്രമിച്ച് കീഴടക്കി കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ടിബറ്റുകാരാകട്ടെ ചൈനീസ് അധിനിവേശത്തെ മനസ്സുകൊണ്ട് ഒരിക്കലും അംഗീകരിക്കുന്നുമില്ല. ദലൈലാമയാണ് ടിബറ്റിന്റെ ശരിയായ ഭരണാധികാരി. ചൈന ടിബറ്റിനെ അന്യായമായി കയ്യടക്കിവെച്ചിരിക്കുന്നതിനാല്‍ ദലൈലാമയും അദ്ദേഹത്തിന്റെ കുറേ അനുയായികളും അഭയം തേടി ഭാരതത്തിലാണുള്ളത്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ധാരാളംടിബറ്റന് പൗരന്മാര് ലോകത്തെമ്പാടുമുണ്ട്. ഒരു നാള് ടിബറ്റ് സ്വതന്ത്രമാവുക തന്നെ ചെയ്യും. അതിനിനി അധികകാലം കാത്തിരിക്കേണ്ടിവരികയും ഇല്ല.
ചൈനയുടെ സൈന്യം
എഴുപതുകളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നിയമം കൊണ്ടുവന്നു. രണ്ടാമതൊരുകുട്ടി ജനിച്ചുപോയാല്‍ ആ കുട്ടിയെ പാര്‍ട്ടിക്കാരുവന്നു കൊണ്ടുപോയി എന്ത് ചെയ്തിരിക്കുമെന്നതിനെ കുറിച്ച് ഊഹിക്കുകയേതരമുള്ളു. ഇന്നത്തെ ചൈനയുടെ സൈന്യത്തിന്റെ യുവത്വം ഈ ഒറ്റയാന്മാര് മാത്രമാണ്. സ്വന്തം കാര്യം മാത്രം നോക്കി ഒറ്റയാന്മാരായി വളര്‍ന്ന ഇവരുടെ പോ
രാട്ടവീര്യവും ത്യാഗമനോഭാവവും ഒക്കെ ഊഹിച്ചെടുക്കാവുന്നതേയുള്ളു. ഭാരതത്തിലേതുപോലെ രാജ്യസ്നേഹ മനോഭാവത്തോടെ സൈനികസേവനത്തിന് പോകുന്നവരായിരിക്കുകയില്ല ചൈനീസ് സൈനികരില്‍ ഭൂരിഭാഗവും. ഈയിടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇത് വ്യക്തമാവുകയും ചെയ്തു. തന്നെയുമല്ല യുദ്ധം ചെയ്ത് കാര്യമായ പരിചയമില്ലാത്തവരുമാണ് ചീന പട്ടാളം. ഭാരതസൈന്യത്തിന് വ്യക്തമായ യുദ്ധപരിചയമുണ്ട്. ഏത് കാലാവസ്ഥയിലും ഭൂതലങ്ങൡലും പോരാടി ജയിച്ച അനുഭവങ്ങളുമുണ്ട്. ഇതിനപ്പുറം വ്യക്തമായ ധര്‍മ്മബോധവും പോരാട്ട വീര്യത്തിന്റെ പാരമ്പര്യവുമുണ്ട്. ചീനപട്ടാളത്തിന് മുന്നില്‍ നില്ക്കുന്ന വികാരം ഭയവും അനുസരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്തതിന്റെ നിസ്സഹായതയുമാണ്.
ഭാരതത്തിന്റെ നയതന്ത്രജ്ഞത
നരേന്ദ്രമോദി ഭരണം വന്നതിന് ശേഷം ഭാരതത്തിന്റെ വിദേശ നയങ്ങളിലും ആഭ്യന്തരകാര്യങ്ങളിലും ഉണ്ടായമാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ആഭ്യന്തരമായി കരുത്തുറ്റ ഒരു രാഷ്ട്രമായി മാറി വിഘടനശക്തികളെ നിലയ്ക്കുനിര്‍ത്തുവാനും രാജ്യവിരുദ്ധ ചിന്തകള്‍ക്ക് കടിഞ്ഞാണിടുവാനും കഴിഞ്ഞു. കരുത്തുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ ലോകരാഷ്ട്രങ്ങളുടെ അംഗീകാരവും ആദരവും ആര്‍ജ്ജിച്ചെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ലോകരാഷ്ട്രങ്ങളിലെ പ്രമുഖചേരികള് ഭാരതത്തിനൊപ്പം നില്‍ക്കുന്നതിനുള്ള വിമുഖതയില്‍ നിന്ന് പുറത്തുവന്നു.
ഇതേ സമയം തന്നെ അപ്രധാനങ്ങളെന്നു കരുതപ്പെടുന്ന രാഷ്ട്രങ്ങളുമായും ഭാരതം സൗഹൃദത്തിലായി. ഭാരത പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ ഇതിന് ഏറെ ഗുണം ചെയ്തു.
അപ്രധാനമെന്ന് കരുതപ്പെട്ടിരുന്ന പല രാജ്യങ്ങളും നമ്മെ സംബന്ധിച്ച് നയതന്ത്രപരമായി സുപ്രധാനങ്ങളാണ്. ചൈനയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ ,ചൈന ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ,അവയുടെ ചുറ്റുമുള്ള ഇതര രാജ്യങ്ങള്‍ എന്നിവയുമായി ഭാരതത്തിന്റെ സൗഹൃദം ഈടുറ്റതായികഴിഞ്ഞു. പാക്കിസ്ഥാന്റെ നാല്ചുറ്റും ഭാരതം ഇതുതന്നെ ചെയ്തു – പാക്കിസ്ഥാന് തീരെ ദുര്ബലരാജ്യമാണെങ്കില് കൂടി. ജപ്പാനുമായി ഭാരതം ഈയിടെ ഒപ്പിട്ട പല കരാറുകളും ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ ശത്രുക്കളെ ഒറ്റപ്പെടുത്താനും മിത്രങ്ങളെ ഒരുമിപ്പിക്കാനും നമുക്ക് കഴിഞ്ഞു.
ചൈനയുടെ ആക്രമണ സാധ്യത
1962 ല്‍ ഭാരതത്തെ ചൈന അക്രമിച്ച ചരിത്രം ഓര്‍ത്തു കൊണ്ടുതന്നെയാണ് ഭാരതം പുതിയ നയതന്ത്ര നീക്കം നടത്തിയത്. അതിന്റെ കരുത്തില്‍ തന്നെയാണ് ഭാരതം ചൈനയുമായി ‘സാമ്പത്തിക യുദ്ധങ്ങള്‍ ‘ തുടങ്ങുകയും അതില്‍ ചൈന മൂക്കുകുത്തുകയും ചെയ്തു.
ഇനി സൈനിക ശക്തിയുടെകാര്യം. സൈനിക ശക്തി എന്നത് യുദ്ധോപകരണങ്ങളിലെ മേന്മ മാത്രമല്ല സൈന്യത്തിന്റെ മനോവീര്യവും അര്‍പ്പണബോധവും ദേശഭക്തിയും കൂടിയാണ്. സര്ഗാഹിയില് 26 സിക്കുകാര്‍ പതിനായിരത്തില്പരം അഫ്ഗാന് സൈനികരെ ചെറുത്തുതോല്‍പ്പിച്ചത് ഇതേ മനോവീര്യം കൊണ്ടുതന്നെയാണ്. ഭരണകുടം കൂടെയുള്ളപ്പോള്‍ ഭാരത സൈന്യത്തിന് മനോവീര്യവും പോരാട്ട ശൗര്യവും ഏറും. ഇതിനു മുമ്പുള്ള അവസരങ്ങളില്‍ രാഷ്ട്രീയ നേതൃത്വം സൈന്യത്തിനെ ചതിക്കുകയായിരുന്നു. ഇന്ന് കഥ ആകെ മാറിയിരിക്കുന്നു.
ഭാരതവും ചൈനയുമായി ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ലോക രാഷ്ട്രങ്ങള്‍ ആര്‍ക്കൊപ്പമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഒരു സംഘര്‍ഷമുണ്ടായാല്‍ ലോക രാഷ്ട്രങ്ങള്‍ ഭൂരിഭാഗവും ഭാരതത്തിനൊപ്പമായിരിക്കും. ചൈനയുടെയും പാക്കിസ്ഥാന്റെയും അയല്‍ രാജ്യങ്ങള്‍ അടക്കം ഭാരതവുമായി യോജിപ്പിലാണ്.
ഭാരത സൈന്യത്തിന്റെ പോരാട്ടവീര്യത്തിനൊത്ത് ചൈനയുടെ ഒറ്റമക്കള്‍ പട്ടാളത്തിനെത്താനാവില്ല ഇരുകൂട്ടര്‍ക്കും ഭരണകുടത്തിന്റെ നിസ്സീമമായ പിന്തുണയുണ്ടാവും എന്നത് മാത്രമായിരിക്കും ഒരു സാമ്യത. ഇതേസമയം ടിബറ്റിലെ സ്വാതന്ത്ര്യസമര
പോരാളികളും അടങ്ങിയിരിക്കുകയില്ല. അവസരം കാത്തിരിക്കുന്ന ടിബറ്റന്‍ ജനത അരയും തലയും മുറുക്കി രംഗത്തിറങ്ങും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ടിബറ്റന്‍ ജനതയുടെ പോരാട്ടത്തിന് അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയുമുണ്ടാകും. ടിബറ്റ് സ്വതന്ത്രരാജ്യമായാല്‍ ഭാരതത്തിന് ചൈനയുമായി അതിര്ത്തിയുണ്ടാവില്ല. ടിബറ്റിലെ ബൗദ്ധ ജനതയ്ക്കും ഭാരതം ധര്‍മ്മ ഭൂമി തന്നെയാണ്. ഒരു പക്ഷെ ഒന്നാമത്തെ ജ്യോതിര്‍ലിംഗമായ ഗുജറാത്തിലെ സോമനാഥില്‍ നിന്ന് കൈലാസം വരെയുള്ള അധിവേഗ റെയില്‍ യാത്രയും യാഥാര്‍ത്ഥ്യമായേക്കാം.
ഡോ. ടി.എസ്. ഗീരീഷ്കുമാര്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസോഫിക്കല്‍ റിസര്‍ച്ച് അംഗം
8460515680
പ്രതികരിക്കാൻ ഇവിടെ എഴുതുക: