തൃശൂര്‍: ജില്ലയിലെ ആദ്യ സിന്തറ്റിക്ക് ട്രാക്ക് കുന്നംകുളം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരുങ്ങും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരമാണ് സ്കൂളില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ 7 കോടി രൂപയുടേതാണ് പദ്ധതി. ഇതോടെ ജില്ലയിലെ കായികക്കുതിപ്പിന് വേഗമേറും.
കായികവകുപ്പ് കുന്നംകുളം ജിഎച്ച്എസില്‍ തന്നെ ഒരുക്കിയ സ്റ്റേഡിയവും കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയവും 28ന് ഒരുങ്ങും. സംസ്ഥാനത്തു നിന്ന് രï് പദ്ധതികള്‍ക്കാണ് ഖേലോ ഇന്ത്യ അംഗീകാരം ലഭിച്ചത്. ഒരെണ്ണം പരിയാരം മെഡിക്കല്‍ കോളേജിനാണ് അനുവദിച്ചിട്ടുള്ളത്.സംസ്ഥാന കായിക വകുപ്പിനാകും പദ്ധതിയുടെ നിര്‍മ്മാണ ചുമതല. 8 ലൈന്‍ ട്രാക്കിനൊപ്പം, ജംപിങ്ങ് പിറ്റ്, ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസ്സിങ്ങ് റൂമുകള്‍, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.
നിലവില്‍ സ്കൂളില്‍ ഒരുക്കിയ ഫുട്ബോള്‍ കളിസ്ഥലത്തിനും ഗാലറിക്കും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും പുറമെയാണിത്. കായിക വകുപ്പ് നിര്‍മ്മിക്കുന്ന വേലൂര്‍ ആര് എസ് ആര് വി ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: