തൃശൂര്‍ :ജില്ലയില്‍ 322 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 210 പേര് രോഗമുക്തരായി.സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റര്‍-5, ടി.ടി. ദേവസ്സി ജ്വല്ലറി വാടാനപ്പിളളി ക്ലസ്റ്റര്‍-5, ആരോഗ്യ പ്രവര്‍ത്തകര്‍ -6, മറ്റ് സമ്പര്‍ക്ക കേസുകള്‍: 299. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട പേര്‍ക്കും കൊറോണ സ്ഥീരികരിച്ചു.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 21 പുരുഷന്മാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 13 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്. 9879 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1789 പേര്‍ക്ക് ആന്റിജെന്‍ പരിശോധന നടത്തി.
കൊറോണ രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍: കുന്ദംകുളം നഗരസഭ 13-ാം ഡിവിഷന് (പുത്തനങ്ങാടി പ്രദേശത്തെ ചേനോത്ത് കുമാരന്റെ വീടുമുതല്‍ പനയ്ക്കല്‍ ചേറുകുട്ടിയുടെ വീടുവരെ), 14ാം ഡിവിഷന് (കല്ല്യാട്ട് കുറുപ്പ് റോഡുമുതല്‍ തൈക്കാട്ടില്‍ ശ്രീദേവി വാട്ടര്‍ ടാങ്കിനുസമീപം വരെ), ആളൂര്‍ ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ് (ആര് എം എച്ച് സ്കൂള്‍, കുïുപാടം റോഡ് ജംഗ്ഷന്, സെന്റ് ആന്റണീസ് കുരിശുപള്ളി, താഴേക്കാട് കിണര്‍ സ്റ്റോപ്പ് റോഡ്, തെസ്കര്‍ കമ്പനി, അന്തിക്കല്‍ പീടിക പരിസരം റോഡ്, ആളൂര്‍ കനാല്‍പാലം, മാളക്കാരന്‍ സ്റ്റോപ്പ് ഉള്‍പ്പെടുന്ന പ്രദേശം), തൃക്കൂര് ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് (അവിട്ടപ്പിള്ളി ഗോഡൗണ്‍വഴി കിഴക്കുവശവും, തെക്ക് കനാല്‍പാലം താഴെ വാര്‍ഡ് അതിര്‍ത്തിയും കില്‍വ് റോഡ് പടിഞ്ഞാറുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം), വലപ്പാട് ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ് (വെന്നിക്കല്‍ അമ്പലം റോഡിന് തെക്കുവശംമുതല്‍ എന്‍ എച്ചിന്റെ കിഴക്കുഭാഗം ആനവിഴുങ്ങി ത്രീസ്റ്റാര്‍ എ കെ ജി റോഡിന്റെ വടക്കുവശംമുതല്‍ യൂണിറ്റി റോഡിന്റെ പടിഞ്ഞാറുഭാഗം വരെ)
ഒഴിവാക്കിയ പ്രദേശങ്ങള്‍. തോളൂര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ്, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ്, തൃക്കൂര് ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ്, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 2, 12, 13 വാര്‍ഡുകള്‍, കുന്ദംകുളം നഗരസഭ 17-ാം ഡിവിഷന്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് 6, 7 വാര്‍ഡുകള്‍ (പാഴായി ജംഗ്ഷന്).
മറ്റത്തൂര്‍ പഞ്ചായത്തില്‍ വ്യാപനം രൂക്ഷം
മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തില്‍ 16 പേര്‍ക്കും കൊടകരയില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മറ്റത്തൂരില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76ആയി ഇതില്‍ 34 പേര് രോഗ മുക്തി നേടി. നിലവില്‍ 10 പേര് ആശുപത്രിയിലും 32 പേര് വീടുകളിലും ചികിത്സയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ നൂലുവള്ളി സ്വദേശികളായ32 വയസ്സ് പുരുഷന് – 8 വയസ്സ് പുരുഷന് – 29 വയസ്സ് സ്ത്രീ – 8 വയസ്സ് സ്ത്രി – 16-ാം വാര്‍ഡായ ഒമ്പതുങ്ങലില് – 31 വയസ്സ് പുരുഷന്, 20 വയസ്സ് സ്ത്രീ -, – 63 വയസ്സ് സ്ത്രീ, 22-ാം വാര്‍ഡായ മൂന്നുമുറിയില്‍ 38 വയസ്സ് പുരുഷന് -, – 58 വയസ്സ് പുരുഷന്, 33 വയസ്സ് സ്ത്രീ -, – 18 വയസ്സ് സ്ത്രീ, 21 വയസ്സ് സ്ത്രീ , 4-ാംവാര്‍ഡായ ഈസ്റ്റ് കോടാലിയില്‍ 31 വയസ്സ് സ്ത്രീ , 21 -ാം വാര്‍ഡായ വാസുപുരം 16 വയസ്സ്-പുരുഷന് , 51 വയസ്സ് പുരുഷന് -, മാന്നൂംവാര്ഡായ കോരേച്ചാലില് 31 വയസ്സ്-പുരുഷന് എന്നിവര്‍ക്കാണ് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചത്്. കൊടകര പഞ്ചായത്തില്‍ ഇന്നലെ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊടകര ഒന്നാംവാര്‍ഡിലെ 19 വയസ്സുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി ഇതില്‍ 54 പേര് രോഗ മുക്തി നേടി. 33 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മരണം. പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കമുള്ളവരില്‍ നിന്നും ഇന്ന് 11 പേരുടെ ആന്റിജന്‍ പരിശോധന നടത്തിയതില്‍ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: