ആലുവ: പ്രായത്തെ വെല്ലുന്ന മന:ശക്തിയോടെ കൊറോണയെ പൊരുതി തോല്‍പ്പിച്ച തുരുത്ത് സ്വദേശിയും 97 വയസുകാരിയുമായ വിശാലാക്ഷി. ചെറുമകളുടെ വീട്ടില്‍ കുറച്ച് ദിവസത്തെ സന്ദര്‍ശനമൊക്കെ കഴിഞ്ഞ് തിരിച്ച് എത്തിയ തുരുത്ത് പേരാംമ്പറ്റ് ശാന്തസദനം വീട്ടില്‍ വിശാലാക്ഷി പിള്ളയ്ക്ക് സെപ്തംബര്‍ 8ന് കൊറോണ സ്ഥിരീകരിക്കുന്നത്.
ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിദ്ദേശവും ആംബുലന്‍സുമൊക്കെ വന്നെങ്കിലും വിശാലാക്ഷിയമ്മ തന്റെ വീടു വിട്ട് പോകാന്‍ തയാറായില്ല. എനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഞാന്‍ എങ്ങോട്ടും പോകുന്നില്ലെന്ന് വിശാലാക്ഷി വാശിപിടിച്ചത്തോടെ മക്കള്‍ എല്ലാവരും ആ തീരുമാനത്തോട് യോജിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ആദ്യ രണ്ട് ദിവസം ചെറിയ ക്ഷീണം അനുഭവപ്പെട്ടെങ്കിലും തുടര്‍ ദിവസങ്ങളില്‍ പതിവുപോലെ ഭക്ഷണവും മറ്റും കഴിക്കാന്‍ തുടങ്ങി. ഇന്ന് വീണ്ടും ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണയെ തോല്‍പ്പിച്ച വിശാലാക്ഷിക്ക് നെഗറ്റീവായെന്ന റിസള്‍ട്ട് വന്നത്. എന്തായാലും വിശാലാക്ഷിപിള്ളയുടെ ഈ ഇച്ഛാശക്തിയോടുള്ള തിരിച്ചു വരവില്‍ തുരുത്ത് ഗ്രാമം ആകെ സന്തോഷത്തിലാണ്. ശാന്തകുമാരി, ജയചന്ദ്രന്, മോഹന്‍ദാസ്, വിജയന്, ആശ എന്നീ അഞ്ച് മക്കളാണ് വിശാലാക്ഷിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: