കുളമാവ്: കനത്ത കാറ്റും മഴയും മുത്തിയുരുണ്ടയാറില്‍ വീടും പലചരക്ക് കടയും തകര്‍ന്നു. രണ്ട് പേര്‍ക്ക് പരിക്ക്. തൊടുപുഴ- പുളിയംമല സംസ്ഥാന പാതയില്‍ താമസിച്ച് കച്ചവടം നടത്തികൊണ്ടിരുന്ന കുഞ്ഞിയില്‍ തറയില്‍ സാബുവിന്റെ വീടും കടയുമാണ് തകര്‍ന്നത്.
ഇന്നലെ ഉച്ചക്ക് 130ന് ശേഷമാണ് സംഭവം.
സാബുവും മകന് പ്രണവും കടയില്‍ ജോലി നോക്കുകയായിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന സാബുവിന്റെ ഭാര്യ സുനിതക്കും മകള്‍ പ്രവീണക്കുമാണ് പരിക്കേറ്റത്. അവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടയില്‍ ആയിരുന്ന സാബുവിനും മകനും പരിക്കേറ്റില്ല. ശബ്ദം കേട്ട് പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം.
വീട്ടുപകരണങ്ങളും കടയിലെ സാധനങ്ങളും നശിച്ചു. മഴ കൂടി ഉണ്ടായിരുന്നത് കൊണ്ട് പലചരക്ക് സാധനങ്ങള്‍ നനഞ്ഞ് പോയി. പാത്രങ്ങള്‍, കട്ടിലുകള്‍, മേശ, അലമാര, തുണികള്‍ എല്ലാം നശിച്ചതായി സാബു പറഞ്ഞു. കുളമാവ് പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സമീപത്തെ കച്ചവടക്കാരും ആയല്‍വാസികളും ഓടി കൂടിയാണ് പരിക്കേറ്റവരെ ആശുപത്രിയി കൊണ്ടുപോയതും വീട്ടിലേയും, കടയിലേയും സാധനങ്ങള്‍ പരമാവധി നഷ്ടപ്പെടാതെ എടുത്ത് മാറ്റിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: