ദുബായ്: ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോസ് ബട്ലര് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കില്ല. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ബട്ലര് കുടുംബത്തിനൊപ്പം ക്വാറന്റൈനിലാണ്. നാളെയാണ് രാജസ്ഥാന് റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്ന ബട്ലര് വ്യാഴാഴ്ചയാണ് ദുബയില്‍ എത്തിയത്. ഇംഗ്ലണ്ടിലെ ബയോ ബബിളില്‍ നിന്ന് നേരിട്ട് യുഎഇയിലെ ബയോ ബബിളിലേക്ക് എത്തിയ ഇംഗ്ലീഷ്, ഓസീസ് താരങ്ങളുടെ ക്വാറന്റൈന് കാലാവധി 36 മണിക്കൂറായി ബിസിസിഐ കുറച്ചിരുന്നു. എന്നാല്‍ ബട്ലര് പ്രത്യേക വിമാനത്തിലാണ് ദുബായിയിലെത്തിയത്. അതിനാല്‍ ആറു ദിവസം ക്വാറന്റൈനില്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: