ന്യൂഡല്‍ഹി: കൂടുതല്‍ അല്‍ ഖ്വയ്ദ ഭീകരര്‍ക്ക് വലവിരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. പിടിലായവരുമായി ബന്ധമുള്ളവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ മറ്റുഭീകര ഗ്രൂപ്പുകളുമായി ഇവര്‍ ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഡല്‍ഹി, ബീഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഇവര്‍ ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഭീകരര്‍ മൊഴി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ കൂട്ടാളികളായ രണ്ട് പേര് രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഡാര്‍ക് വെബ്ബിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരരുമായി ആശയ വിനിമയം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: