ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തില്‍ കര്‍ഷകരെ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ഇതെന്നും വിശേഷിപ്പിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, ”ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം! പാര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍, ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിനു കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യും.
പതിറ്റാണ്ടുകളായി രാജ്യത്തെ കര്‍ഷകനെ പരിമിതികളില്‍ തളച്ചിടുകയും ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ കര്‍ഷകരെ അത്തരം പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിക്കും. ഈ ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവര്‍ക്ക് കൂടുതല്‍ നേട്ടം ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പ്രേരണയേകും.
കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമുണ്ട്. ഇപ്പോള്‍, ബില്ലുകള്‍ പാസായ പശ്ചാത്തലത്തില്‍, നമ്മുടെ കര്‍ഷകര്‍ക്ക് അത്യന്താധുനിക സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തില്‍ എത്തപ്പെടാനാകും. അത് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. മികച്ച ഫലം പ്രദാനം ചെയ്യും. അത് സ്വാഗതാര്‍ഹമാണ്.
‘എംഎസ്പി സംവിധാനം നിലനില്ക്കും. സര്‍ക്കാര്‍ സംഭരണം തുടരും. നമ്മുടെ കര്‍ഷകര്‍ക്കു സേവനവുമായി ഞങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും.” പ്രധാനമന്ത്രി ആവര്‍ത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: