കാഠ്മണ്ഡു: ചൈനീസ്-നേപ്പാള്‍ അതിര്‍ത്തിയിലെ ഹുംലയിലെ ലാപ്ച്ചാലിമി ചൈനയുടെ കൈയ്യേറ്റം. ഈ പ്രദേശങ്ങളില്‍ ചൈന ബഹുനില കെട്ടിടങ്ങള്‍ പണിതതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം നേപ്പാള്‍ കൈയ്യേറി കെട്ടിപ്പൊക്കിയിരിക്കുന്നത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ ചൈന കൈയ്യടക്കിയതായി നേരത്തേ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇവിടെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതായും മാധ്യമങ്ങളുടെ സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ പുറംലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്ത്തകന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് കൈയ്യേറ്റം നടന്നിരിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രദേശത്തെ ചൈനീസ് കൈയ്യേറ്റത്തിനെ കുറിച്ച് സംസാരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: