ന്യൂദല്‍ഹി : ഇന്ത്യ- പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തി വഴി ആയുധങ്ങള്‍ കടത്താന്‍ ഭീകരരുടെ നീക്കം. അന്താരാഷ്‌ട്ര അതിര്‍ത്തിയായ അര്‍നീയ വഴി ആയുധങ്ങളും ലഹരിമരുന്നും കടത്താനായിരുന്നു ഭീകരരുടെ ശ്രമം. എന്നാല്‍ അതിര്‍ത്തി രക്ഷാ സേന ഭീകരരുടെ നീക്കം തടഞ്ഞു.
ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മറ്റും കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നടത്തിയ തെരച്ചിലില്‍ അതിര്‍ത്തി രക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ നടത്തുകയും, 28 പായ്‌ക്കറ്റുകളിലായി സൂക്ഷിച്ച ലഹരി വസ്തുക്കളും തോക്കുകളും മറ്റും പിടികൂടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
28 പായ്‌ക്കറ്റ് ലഹരിവസ്തുക്കള്‍, രണ്ട് എകെ-56 തോക്കുകള്‍, രണ്ട് ചൈനീസ് തോക്കുകള്‍, നാല് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും പിടിയിലായോ എന്നത് സൈന്യം ഇതുവരെ പുറത്തുവിട്ടില്ല. എന്നാല്‍ സംഭവം ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് ബിഎസ്എഫിന്റെ മുന്നറിയിപ്പ്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് സേന.
കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ലക്ഷകര്‍ ഭീകരരെ സൈന്യം പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് ലഹരി മരുന്നും ആയുധങ്ങളും കടത്താനുള്ള നീക്കവും ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: