കളമശേരി: പോലീസ് സാന്നിധ്യം പാതിരാത്രിയില്‍ പോലും ഉള്ളയിടം, കളമശേരി നഗരസഭാ ചെയര്‍പേഴ്സണിന്റെയും ഭര്‍ത്താവ് സിഐടിയു സംഘടന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന്റെയും വീടിന് 200 മീറ്റര്‍ അടുത്ത സ്ഥലം. അവിടെ വാടകക്കെട്ടിടത്തിലാണ് അല്‍ഖ്വയ്ദ ഭീകരന് മുര്‍ഷിദ് ഹസന് താമസിച്ചിരുന്നത്.
ഏലൂര്‍ പാതാളത്ത് പാലത്തിനോട് ചേര്‍ന്ന്, നാസര്‍ എന്നയാളുടെ വാടകക്കെട്ടിടമായിരുന്നു താവളം. സ്വകാര്യ ആയുര്‍വേദ മരുന്നു നിര്‍മാണക്കമ്പനിക്ക് സാധനങ്ങള്‍ നല്കുന്ന ആഷിഷ് മുള്ള എന്നയാളാണ് കെട്ടിടം വാടകയ്ക്കെടുത്തിട്ടുള്ളത്. ഇവിടെ രണ്ടു മാസമായി മുര്ഷിദുണ്ട്. അഞ്ചുപേര്‍ക്ക് താമസിക്കാമെന്ന് പറയുന്നിടത്ത് ഇരുപതോളം പേര് താമസിക്കുന്നു.
ഇങ്ങനെയൊരു വാടകക്കെട്ടിടം സംബന്ധിച്ചോ, മുര്‍ഷിദ് ഹസന് എന്നയാളെക്കുറിച്ചോ നഗരസഭയില്‍ ഒരു രേഖയുമില്ല. പ്രദേശത്ത് നിരോധിത സംഘടനകളുടെയും നിരീക്ഷണത്തിലുള്ള സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഏറെയുണ്ട്.
ലോക്ഡൗണ്‍ വേളയില്‍ കടുങ്ങല്ലൂര്‍-മുപ്പത്തടം പ്രദേശങ്ങളില്‍നിന്ന് വന്ന ലോറിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി ഇറക്കിവിട്ട് കളമശേരിയിലേക്കും മറ്റും അയച്ചത് വിവാദമായിരുന്നു. ഇവരില്‍ പലര്‍ക്കും ഔദ്യോഗിക രേഖകളില്ലായിരുന്നു. സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ മടിച്ചിരുന്ന ഇവരില്‍ പലര്‍ക്കും തൊഴിലുടമകളോ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകളോ ഇല്ലായിരുന്നു. അന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും അവരെക്കുറിച്ച് പിന്നീട് വിവരമില്ല.
മുര്‍ഷിദ് ഹസനെ ഇന്നലെ പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ താമസിച്ച വീട്ടില്‍, ലോക്ഡൗണ്‍ കാലത്ത് തിരികെ പോകുന്നവര്‍ നല്‍കേണ്ട അപേക്ഷകള്‍ പൂരിപ്പിക്കാത്തവ ധാരാളം സൂക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: