അബുദാബി: പതിമൂന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മധ്യനിരബാറ്റ്സ്മാന്‍ സൗരഭ് തിവാരിയുടെ മികവില്‍ ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 162 റണ്‍സ് എടുത്തു.
തിവാരി മുപ്പത്തിയൊന്ന് പന്തില്‍ 42 റണ്‍സ് നേടി. മൂന്ന് ഫോറും ഒരു സിക്സറും അടിച്ചു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 33 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(12), ഹാര്‍ദിക് പാണ്ഡ്യ (14) ക്രുണാല്‍ പാണ്ഡ്യ (3) എന്നിവര്‍ അനായാസം കീഴടങ്ങി.
ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും ഗംഭീര തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇവര്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മയെ വീഴ്ത്തി സ്പിന്നര്‍ പിയൂഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
ശര്‍മ പത്ത് പന്തില്‍ പന്ത്രണ്ട് റണ്‍സ് എടുത്തു. ശര്‍മയ്ക്ക് പിന്നാലെ ഡികോക്കും പുറത്തായി. ഇരുപത് പന്തില്‍ അഞ്ചു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 33 റണ്‍സ് എടുത്ത ഡികോക്കിനെ സാം കറന്റെ പന്തില്‍ വാട്സണ് പിടികൊടുത്തു. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ മുംബൈയുടെ സ്കോര്‍ 5.1 ഓവറില്‍ 48 റണ്‍സ്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനും പിടിച്ചുനില്‍ക്കാനായില്ല. പതിനേഴ് റണ്‍സുമായി മടങ്ങി. ദീപക് ചഹറിനാണ് വിക്കറ്റ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: