ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ ഭീകരര്‍ കേരളത്തില്‍ ഒളിച്ചു താമസിച്ചതിന് പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. പിണറായി സര്‍ക്കാറിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമാണെന്ന് അദേഹം ട്വീറ്ററില്‍ കുറിച്ചു.
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിതവും സ്വര്‍ഗ തുല്യവുമാണ്. ധിക്കാരിയും നിരുത്തരവാദത്തോടെ പ്രവര്‍ത്തിക്കുന്നതുമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വായടച്ച് ഇരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണ് പിണറായിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മത ഭീകരവാദ ശക്തികള്‍ സ്വാധീനം ഉറപ്പിച്ചുവെന്നും കേരളത്തില്‍ അല്‍ഖ്വയ്ദ സാന്നിധ്യം ഉറപ്പിച്ചത് ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കേരളം ഭീകരവദ ശക്തികളുടെ ഒളിത്താവളമായി മാറിയെന്ന് ബിജെപി ഇതിന് മുമ്പ് പലതവണ താക്കീത് നല്‍കിയിട്ടുണ്ട്. അടുത്തിടെ കേന്ദ്രസര്‍ക്കാരും ഒരു മാസം മുന്‍പ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ പോലും നേരിടാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പോലും സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മന്ത്രിസഭയില്‍ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ എസ്ഡിപിഐ പ്രവര്ത്തകന് ആയിരുന്നു. കെ.ടി ജലീലും പഴയ ബന്ധങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. സിആപറ്റില്‍ അടക്കം അത്തരം ബന്ധം ഉള്ളവരെ നിയമിച്ചെന്നും കനകമലയില്‍ അടക്കം നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ്.
ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നു. മത ഭീകരവാദത്തിന് വളക്കറുള്ള മണ്ണ് കേരളത്തില്‍ ഉണ്ടാക്കി കൊടുക്കുന്നു. മൂന്ന് പേര് അറസ്റ്റിലായിട്ടും കേരളത്തിലെ ഭീകര വിരുദ്ധ സേനയ്ക്ക് യാതൊരു അനക്കവും ഇല്ല. കേരള പോലീസില്‍ ഉള്ള ഭീകരവാദ സാന്നിദ്ധ്യം സംബന്ധിച്ചും നടപടിയുണ്ടായില്ലന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: