കൊച്ചി : ഒരുകാലത്ത് കേരളത്തെ ഞെട്ടിച്ച മുരളി കൊലപാതകക്കേസിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി രാജേഷ് തില്ലങ്കേരി. ഇന്നും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ പോലെ, കേരള പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് ദീപിക പത്രലേഖകന് രാജേഷ് തില്ലങ്കേരി ‘പത്രപ്രവര്‍ത്തന കാലത്തെ ഓര്‍മ്മപ്പെടുത്തലുകള്‍’ എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
സുഹൃത്തായ മുരളിയെ ഐ ക്ലിനിക് നടത്തിയിരുന്ന ഡോ. ഓമന കൊലപ്പെടുത്തിയെന്നാണ് കേസ്. സിവില്‍ കോണ്‍ട്രാക്ടറായ മുരളിയെ ഊട്ടിയില്‍വെച്ച് കൊലപ്പെടുത്തി കഷ്ണങ്ങളായി ബാഗിലാക്കി കൊണ്ടുപോകുമ്പോഴാണ് പിടിയിലാവുന്നത്.
കൊലയാളി സ്ത്രീയും, അവര്‍ ഡോക്ടറും കൂടി ആയതോടെ ഇവര്‍ക്കെതിരേയുള്ള കഥകള്‍ക്കും പഞ്ഞമില്ലാതായി. ഒരു സ്ത്രീ തനിച്ച് എങ്ങിനെ കൊലപാതകം നടത്തി എന്നതാണ് എല്ലാവരുടേയും സംശയം. പത്രത്തിന്റെ സര്‍ക്കുലേഷനും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് ഉയര്‍ത്താന്‍ തുടങ്ങിയതോടെ ദിവസവും ഡോ. ഓമന കൊലക്കേസ് വാര്‍ത്തകള്‍ വേണമെന്ന തരത്തിലുമായി.
ഇതിനിടയില്‍ കേസില്‍ ജാമ്യം ലഭിച്ച ഡോ. ഓമന, തന്നെ തേടി വരികയും മുരളിയുമായുള്ള വൈരാഗ്യത്തിന്റെ കഥകളും പങ്കുവെച്ചു. പിന്നീട് കേള്‍ക്കുന്നത് ഇവരെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്നാണ്. എന്നിട്ടും അവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഡോ. ഓമനയുടെ തിരോധാനവും സുകുമാരക്കുറിപ്പിനെ പോലെ സംസ്ഥാന പോലീസിനെ വെട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: