തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 23 ബുധനാഴ്ച വരെ അതിശക്തമായ മഴ പെയ്യും. കടലില്‍ 50 – 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 – 50 വരെയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് സൂചന. തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശൂരില്‍ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളില്‍ എത്തുക.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സംഘത്തെ അധികമായി കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ആയിരിക്കും ഇവരെ നിയോഗിക്കുക. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: