കൊച്ചി : തലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഒമ്പത് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍. ഇതില്‍ മൂന്ന് പേര് കൊച്ചി പെരുമ്പാവൂരില്‍ നിന്നാണ് പിടിയിലായിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചില്‍ നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ കുറിപ്പിലൂടെ എന്‍ഐഎ അറിയിച്ചു.
ഇതില്‍ ആറ് പേര് ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നാണ് പിടികൂടിയത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ട് വരികയായിരുന്നു. രാജ്യവ്യാപകമായി അല്‍ഖ്വയ്ദയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിടനിര്‍മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി തന്നെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.
ദല്‍ഹിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇവരെ എന്‍ഐഎ ദല്‍ഹി യൂണിറ്റിന് ഇവരെ കൈമാറിയേക്കും. ഇന്ന് ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയേക്കും. ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: