ആഗോളീകരണം എല്ലാ മേഖലകളെയും കുടുംബജീവിതത്തെത്തന്നെയും ആഴത്തില്‍ സ്വാധീനിക്കുന്ന കാലമാണിത്. എന്നാല്‍ ദേശത്തിന്റെ സംസ്കാരം മറന്നുകൊണ്ട് വകതിരിവില്ലാതെ അന്യസംസ്കാരത്തിന്റെ രീതികള്‍ സ്വീകരിച്ചാല്‍ ഈ ‘പുണ്യഭൂമി’യില്‍ ജനിച്ചതിന്റെ ഫലം ഇല്ലാതാക്കുകയായിരിക്കും നാം ചെയ്യുന്നത്. 1897 ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് വിവേകാനന്ദസ്വാമികള്‍ തന്റെ ആദ്യത്തെ അമേരിക്കന്‍ പര്യടനം കഴിഞ്ഞ് കൊളംബോയില്‍ വന്നിറങ്ങി. അവിടെവെച്ച് തനിക്കു ലഭിച്ച സ്വീകരണത്തിനു മറുപടി പറയവെ ഭാരതപുണ്യഭൂമിയുടെ മഹത്വം വിവേകാനന്ദസ്വാമികള്‍ ഘോഷിച്ചു: ‘ഈ ഭൂമണ്ഡല ത്തില്‍ അനുഗൃഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മ്മങ്ങള്‍ക്കു സമാധാനം പറയാനായി ആത്മാക്കള്‍ക്കൊക്കെ വന്നുകൂടേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, ഈശ്വരാഭിമുഖം യാത്ര തുടരുന്ന ഓരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് ഏറ്റവും അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മേലേ അന്തര്‍ദൃഷ്ടിയുടേതും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ – അത് ഈ ഭാരതമാണ്.’ ഓരോ ദേശത്തിനും പ്രത്യേകജീവിതരീതിയും സംസ്കാരവുമുണ്ട്. അവയ്ക്ക് അടിമുടി മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പരാജയമാകും ഫലം. അതുകൊണ്ട് ഓരോ സംസ്കാരവും മറ്റൊരു സംസ്കാരത്തില്‍നിന്നു നല്ലതു മാത്രം സ്വീകരിച്ച്, അതായത് തങ്ങളുടെ സംസ്കാരത്തിനു ചേരുന്നതുമാത്രം സ്വീകരിച്ച് പുരോഗമിക്കേണ്ടതാണ്. അതിനാല്‍ ഈ പുണ്യഭൂമിയില്‍ ജനിച്ചവര്‍ മറ്റൊരു ദേശത്തു പോയി പാര്പ്പുറപ്പിച്ചാല്ത്തന്നെയും ഒരു ഘട്ടമെത്തിക്കഴിഞ്ഞാല്‍ തിരിച്ചുവന്ന് അദ്ധ്യാത്മജീവിതം നയിക്കണം, അല്ലെങ്കില്‍ വിദേശത്തിരുന്നുകൊണ്ട് അദ്ധ്യാത്മജീവിതം തുടങ്ങണം. അല്ലെങ്കില്‍ ഭാരതമെന്ന ഈ പുണ്യഭൂമിയില്‍ ജന്മമെടുത്തതിന്റെ ഫലം കിട്ടുന്നതല്ല. ഭാരതത്തിന്റെ ദിവ്യത്വത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ വീണ്ടും ഇങ്ങനെ പറയുന്നു:
പ്രതികരിക്കാൻ ഇവിടെ എഴുതുക: