അഞ്ചാം പ്രശ്നം
പ്രശ്നോപനിഷത്തിലെ പിപ്പലാദമഹര്‍ഷിയുടെ മനോവിജ്ഞാനീയം മഹോജ്ജ്വലം തന്നെ. ശിബിയുടെ പുത്രനായ സത്യകാമന് ആചാര്യനോടു ചോദിച്ചു, ‘ജീവിതകാലം മുഴുവന്‍ ഓങ്കാരത്തെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് ഏതുലോകത്തെയാണ് പ്രാപിക്കുക? (യഃ ഹ വൈ പ്രായണാന്തം ഓങ്കാരം അഭിധ്യായീത സഃ തേന കതമംലോകം വാവ ജയതി?)
ആറ് മന്ത്രങ്ങളില്‍ പിപ്പലാദന്‍ സത്യകാമന്റെ സന്ദേഹത്തിന് സമാധാനം നല്കുന്നു. ഭാസുരഭൂമിയായ ഭാരതം ലോകത്തിന് നല്‍കിയിരിക്കുന്ന പരിപാവനമന്ത്രമാണ് ‘ഓം.’ ‘ഗിരാം ഏകം അക്ഷരം ഓം.’ അതായത് ഏകാക്ഷരപദമായ ഓം വൈദികസാഹിത്യത്തിന്റെ തൊടുകുറിയാണ്. പ്രണവം, ഉദ്ഗീഥം എന്നൊക്കെയും ഓങ്കാരത്തിന് പകരംപദങ്ങള്‍. ഓങ്കാരം ധ്യാനിക്കുമ്പോള്‍ അകാരം ഉകാരത്തിലും ഉകാരം മകാരത്തിലും മകാരം ഉച്ചരിച്ച് പ്രകടമാക്കാനാവാത്ത ശാന്തിയിലും മഗ്നമാവുകയാണ്.
അകാരം
മിക്ക ഭാഷകളിലും ആദ്യക്ഷരം അകാരമാണ്. ഓങ്കാരത്തിലെ ആദ്യക്ഷരമായ അകാരത്തില്‍ ഋഗ്വേദം, ഗാര്ഹപതദ്യാഗ്നി, പൃഥിവി എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് ബ്രഹ്മവാദികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചഭൂതങ്ങള്‍, സ്ഥൂലശരീരം, പഞ്ചതന്മാത്രകള്, പഞ്ചേന്ദ്രിയങ്ങള്‍, വിശ്വന് എന്ന ജീവസത്ത ഇത്രയും അകാരത്തിലടങ്ങിയിരിക്കുന്നു. അകാരത്തില്‍ ധര്‍മം സൃഷ്ടിയും അധിദേവത ബ്രഹ്മവും. ജാഗ്രദവസ്ഥയെ അകാരം പ്രതിനിധീകരിക്കുന്നു. സ്ഥൂല പ്രപഞ്ചവും വിരാട് സ്വരൂപവും അകാരത്തിന്റെ പ്രതിഛന്ദമാണ്.
ഉകാരം
യജുര്‍വേദം, ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ വിഷ്ണുവിന്റെ സ്വരൂപം ഇവ ഉകാരത്തിലടങ്ങുന്നു. ഉകാരത്തില് പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയും അന്തര്‍ഭവിച്ചിട്ടുണ്ട്. ഒപ്പം തൈജസന്‍ എന്ന ജീവസത്തയും. ഉകാരത്തിന്റെ ധര്‍മം സ്ഥിതിയും അധിദേവത വിഷ്ണുവുമത്രെ. സ്വപ്നാവസ്ഥയെയാണ് ഉകാരം പ്രകാശിപ്പിക്കുന്നത്. സൂക്ഷ്മപ്രപഞ്ചവും അണുസ്വരൂപവും ഉകാരത്തിന്റെ പ്രതിബിംബവുമാണ്.
മകാരം
സാമവേദം, സ്വര്‍ഗം, ആഹവനീയാഗ്നി, പരമേശ്വരം ഇവയുടെ സ്വരൂപം മകാരത്തിലടങ്ങുന്നു. മകാരം സുഷുപ്താവസ്ഥയെ പ്രതിനിധീകരിക്കുന്നു. പ്രാജ്ഞന്‍ എന്ന ജീവസ്വരൂപവും ഇതിലന്തര്ഭവിച്ചിട്ടുണ്ട്.
ഓങ്കാരത്തെ അഭിധ്യാനിക്കുന്ന ഒരുവന് പരമാത്മാവെന്ന് പറയുന്ന പുരുഷനെ കാണും. പ്രശ്നോപനിഷത്തിലെ ഈ മന്ത്രം നോക്കുക.
തി സ്രോ മാത്രാ മൃത്യുമത്യഃ പ്രയുക്താ അന്യോന്യസക്താ അനവിപ്രയുക്താഃ
ക്രിയാസു ബാഹ്യാഭന്തര
മധ്യമാസു
സമ്യക് പ്രയുക്താസു
ന കമ്പതേജ്ഞഃ (06)
ജാഗ്രത് സ്വപ്നസുഷുപ്ത
പുരുഷന്മാരെ അവരുടെ സ്ഥാനങ്ങളോടുകൂടി മാത്രാത്രയ (അ, ഉ, മ) രൂപമായ ഓങ്കാരം തന്നെയായി കാണുമ്പോള്‍ അങ്ങനെ കാണുന്നവന് സര്വാത്മാവായും ഓങ്കാരമയനായും തീരുന്നു.
ഋക്കുകളെക്കൊണ്ട് മനുഷ്യലോകത്തെയും യജുസ്സുകളെക്കൊണ്് ചന്ദ്രലോകത്തെയും സാമങ്ങളെക്കൊണ്ട് ബ്രഹ്മലോകത്തെയും പ്രാപിക്കുന്നു. അതായത് അ, ഉ, മ എന്നീ മാത്രകളുടെ അനുധ്യാനത്താല് പരബ്രഹ്മപ്രാപ്തി ഫലം. ഛാന്ദോഗ്യോപനിഷത്തിന്റെ ഒന്നാം ഖണ്ഡം തുടങ്ങുന്നതിങ്ങനെ:
ഓമിത്യേകാക്ഷരമുദ്ഗീത
മുപാസിതം…. ‘കാരിക തുടരുന്നു;
‘ഏഷാം ഭൂതാനാം പൃഥിവീരസഃ
പൃഥിവ്യാ അപോ രസഃ
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോരസഃ
പുരുഷസ്യ വാഗ്രസോ
വാച ഋഗ് രസ
ഋചഃ സാമരസഃ
സാമ്ന ഉദ്ഗീഥോരസഃ’
ചരാചരാത്മകമായ ഈ ഭൂതങ്ങളുടെയെല്ലാം രസം പൃഥിവി. പൃഥിവിയുടെ രസം ജലം. ജലത്തിന്റെ രസം ഓഷധികള്‍. ഓഷധികളുടെ രസം പുരുഷന്. പുരുഷന്റെ രസം വാക്ക്. വാക്കിന്റെ രസം ഋക്ക്. ഋക്കിന്റെ രസം സാമം. സാമത്തിന്റെ രസം ഓം എന്ന പ്രണവം, ഉദ്ഗീഥം. ഓങ്കാരോപാസകന്‍ അമൃതപ്രാ
പ്തിക്കര്ഹനാകുന്നു.
ഭരദ്വാജപുത്രനായ സുകേശന് പ്രശ്നവുമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: