ശതകുപ്പ, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പെരുകുരുന്തവേര്, കൊട്ടം, അമുക്കുരം, ചന്ദനം, രക്തചന്ദനം, അരേണുകം, കടുകു രോഹിണി, ഇരട്ടിമധുരം, അരത്ത, ഇലവര്‍ങത്തൊലി, ഏലത്തരി, ചെറുതേക്കിന് വേര്, കാട്ടുമുളകിന് വേര്, കൊത്തമ്പാലരി, കുടകപ്പാലരി, ഉങ്ങിന്‍തൊലി, അകില്, പച്ചില, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, രാമച്ചം, ഇരുവേലി, കുറുന്തോട്ടി വേര്, ആനക്കുറുന്തോട്ടി വേര്, മഞ്ചട്ടിക്കോല്, ചരളം, പതിമുഖം, പാച്ചോറ്റിത്തൊലി, വയമ്പ്, നല്ലജീരകം, ജാതിക്ക, ആടലോടക വേര് എന്നിവയെടുത്ത് ഇതില്‍ ശതകുപ്പ, രാമച്ചം ഇവ 30ഗ്രാം വീതവും മറ്റെല്ലാം 15 ഗ്രാം വീതവും വെണ്ണ പോലെ അരച്ച് ഒന്നര ലിറ്റര്‍ എള്ളെണ്ണയില്‍ കലക്കി അതില്‍ ആറ് ലിറ്റര്‍ ശതാവരി നീരും ആറു ലിറ്റര്‍ കോലരക്കിന് കഷായവും ആറ് ലിറ്റര്‍ തൈരും ഒന്നര ലിറ്റര്‍ പാലും ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചിയരിച്ച് അരിക്കും പാത്രത്തില്‍ കര്‍പ്പൂരം, കുങ്കുമപ്പൂവ്, കസ്തൂരി, ഇവ ഓരോന്നും 15 ഗ്രാം വീതം പൊടിച്ചു ചേര്‍ത്ത് തണുത്താല്‍ കുപ്പികളില്‍ ശേഖരിച്ചു വയ്ക്കുക. ഇതില്‍ ചേര്‍ക്കുവാനുള്ള ആറ് ലിറ്റര്‍ കോലരക്ക് കഷായത്തിന് ആറു കിലോ കോലരക്ക് 48 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ആറു ലിറ്റര്‍ ആക്കി വറ്റിച്ച് ഊറ്റി എടുക്കുക. ആറ് ലിറ്റര്‍ ശതാവരി നീരിന് 12കിലോ ശതാവരിക്കിഴങ്ങ് വെളളംചേര്‍ത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഈ പ്രമേഹമിഹിരതൈലം, കഴുത്തിന് കീഴെ സര്‍വാംഗം തേക്കുക. ഈ തൈലം തേച്ചാല്‍ പ്രമേഹവും, പ്രമേഹജന്യമായ ഞരമ്പുകളിലെ ബലക്ഷയവും സന്ധിവേദന, കൈകാല്‍തരിപ്പ് ഇവയെല്ലാം പൂര്‍ണമായും ശമിക്കും. കൂടാതെ വാതരോഗത്താലുള്ള വേദനയും മരവിപ്പും മാറും. പ്രമേഹ രോഗികളിലെ ദാഹം, ശരീരദുര്‍ഗന്ധം, ശരീരം മെലിച്ചില്‍ ഇവയും ശമിക്കും. ഈ വിശിഷ്ടമായ തൈലം രതിനാഥനാല് ലോകനന്മയ്ക്കായി വിവരിക്കപ്പെട്ടിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: