ജറുസലേം: സിറിയയില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടാമത്തെ വ്യോമാക്രമണമാണ് ഇസ്രയേല്‍ കിഴക്കന്‍ സിറിയയില്‍ നടത്തുന്നത്. രണ്ട് ആക്രമണത്തിലും കൂടി 14 പേരിലധികം കൊല്ലപ്പെടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇറാഖികളാണ്. കഴിഞ്ഞ ദിവസം ഡീര്‍ എസ്സോര്‍ പ്രവിശ്യയിലെ അല്‍ബു കമല്‍ പട്ടണത്തിന് തെക്ക് ഭാഗത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് ഇറാഖികള്‍ കൊല്ലപ്പെട്ടിരുന്നു.
ദാഇഷ് ഗ്രൂപ്പിനെതിരായ പോരാട്ടത്തില്‍ കുര്‍ദിഷ് സേനയെ പിന്തുണച്ച് യുഎസ് നേതൃത്വത്തിലുള്ള സഖ്യം വര്‍ഷങ്ങളായി ഈ പ്രദേശത്ത് ഉണ്ട്. സെപ്റ്റംബര്‍ മൂന്നിന് കിഴക്കന്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് പിന്തുണയുള്ള 16 പേര് കൊല്ലപ്പെട്ടിരുന്നു.
ഇറാനിയന്‍, ലെബനന് ഹിസ്ബുല്ല സേനയെയും സര്‍ക്കാര്‍ സൈനികരെയും ലക്ഷ്യമിട്ട് 2011 ല്‍ ആഭ്യന്തരയുദ്ധം ഉണ്ടായതിനുശേഷം ഇസ്രായേല്‍ സിറിയയില്‍ നൂറുകണക്കിന് വ്യോമ, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിയിരുന്നു. ഇറാഖ് അതിര്‍ത്തിക്കടുത്തുള്ള ബൗകമല് എന്ന സ്ഥലത്തെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: