Categories: Thrissur

അദാലത്തിന്റെ മറവില്‍ നഗരസഭകളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ അദാലത്തിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ വ്യാപകമായി അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്‍ക്കരണ തിരിമറികള്‍ നടക്കുന്നതായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി

Published by

തൃശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ അദാലത്തിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ വ്യാപകമായി അനധികൃത നിര്‍മ്മാണങ്ങളുടെ ക്രമവല്‍ക്കരണ തിരിമറികള്‍ നടക്കുന്നതായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃശൂര്‍ കോര്‍പ്പറേഷനില്‍ മാത്രം 264 കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി ക്രമവല്‍ക്കരിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 

അദാലത്തിന്റെ മറവില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനു സമീപത്ത് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യാപിതാവ് നടത്തിയ അനധികൃത നിര്‍മ്മാണത്തിന് കാലഹരണപ്പെട്ട നിര്‍മ്മാണ പെര്‍മിറ്റ് പുതുക്കി നല്‍കിയ നടപടി ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സ്റ്റേ ചെയ്തതായി ബാബു ജോസഫ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts