തൃശൂര്‍: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പെണ്‍കുട്ടികളടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ നേരിടാന്‍ കനത്ത പോലീസിനെയാണ് വിന്യസിപ്പിച്ചിരുന്നത്. പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കളകട്രേറ്റ് കവാടത്തിനു മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജലപീരങ്കി പ്രയോഗം 15 മിനിറ്റോളം നീïു നിന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എബിവിപി ജില്ലാ സെക്രട്ടറി സി.പി ശ്രീഹരി സമരം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് യാതൊരുവിധ അര്‍ഹതയുമില്ല. സ്വര്‍ണ്ണക്കടത്തില്‍ ആരോപണ വിധേയനായ മന്ത്രി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും അതുവരെ ശക്തമായ സമരങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുമെന്നും ശ്രീഹരി പറഞ്ഞു.
എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ എസ്.അക്ഷയ്, ലക്ഷ്മിപ്രിയ, ടി.ബി.അഞ്ജു, ജില്ലാ സമിതി അംഗങ്ങളായ അനഘ സന്തോഷ്, മിഥുന മോഹന്‍, കെ.വിഷ്ണു, സൂരജ് ശിവന്‍, സി.പി കൃഷ്ണപ്രസാദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കളക്‌ട്രേറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തൃപ്രയാര്‍: യുവമോര്‍ച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കള്ളക്കടത്തുകാര്‍ക്കും രാജ്യ ദ്രോഹികള്‍ക്കും കൂട്ടുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൃതദേഹം മാത്രമാണെന്നും അത് ദഹിപ്പിക്കാനുള്ള തീയാണ് കേരളത്തിന്റെ തെരുവുകളില്‍ നടക്കുതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.ജെ ജിനു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്് ഇ.പി ഹരീഷ് മാസ്റ്റര്‍, ജന.സെക്രട്ടറി എ.കെ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, അമൃത മുരളി, അനശ്വര, കെ.വി വിജിത്ത്, സി.ജെ ജിനു എന്നിവര്‍ക്ക് പരിക്കേറ്റു.
ഇരിങ്ങാലക്കുട: ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് സന്തോഷ് കാര്യാടന്‍ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡണ്ട കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പല്‍ ഭാരവാഹികളായ ടി.ഡി സത്യദേവ്, പി ആര്‍ രാഗേഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം വൈ:പ്രസിഡന്റ്് ചന്ദ്രന്‍ അമ്പാടത്ത്, സുബിന്‍, കെ വി സുഭാഷ്, പവനന്‍,സ്വരൂപ്, ശ്രീജേഷ്, രനുദ്ധ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: