കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് (ആരോഗ്യം) ജില്ലാതല കോറോണ കോര്‍കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകള്‍ നീലേശ്വരം, പെരിയ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റാവുതാണെന്ന് ഡിഎംഒ അറിയിച്ചു. എന്നാല്‍ പ്രസവ ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ഓപ്പറേഷന് തിയേറ്ററോടു കൂടിയ ഒരു ആശുപത്രി കണ്ടെത്തേണ്ടതുണ്ട്. ഈ ആവശ്യത്തിനായി സഞ്ജീവനി ആശുപത്രിയുടെ ഓപ്പറേഷന് തിയേറ്റര്‍ അടക്കം ഒരു ഭാഗം ലഭ്യമാവുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു ഡിഎംഒ ചുമതലപ്പെടുത്തി.
കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത എല്ലാ സ്ഥലങ്ങളിലും ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയിട്ടുള്ളതായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു
കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലെ പ്രദേശത്ത് പ്രവേശിച്ച് കര്‍ണ്ണാടകയിലേക്ക് തന്നെ പോകുന്ന ബസുകള്‍ക്ക് അനുമതി നല്‍കുമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ ബസുകള്‍ ജില്ലയിലെ ഒരു സ്ഥലത്തും നിര്‍ത്താനും ആള്‍ക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
ജില്ലയിലെ കൊവിഡ് നിയന്ത്രണം ഈ രീതിയില്‍ തുടരുകയാണെങ്കില്‍, പത്താംതരം, പ്രവേശന പരീക്ഷകള്‍ നടത്തിയ മാതൃകയില്‍ കോവിഡ് ചട്ടം പാലിച്ചു കൊണ്ട് നവംബര്‍ ഒന്നു മുതല്‍ 18 വരെയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ നടത്തുന്നതിന് യോഗം അനുമതി നല്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ്ളകളക്ടര് ഡി ആര് മേഘശ്രീ, എഡിഎം എന്‍.ദേവീദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ്, ആര്‍ഡിഒ ഷംഷുദ്ദീന്‍, ഡിവൈഎസ്പിമാരായ വിനോദ്കുമാര്‍, ബാലകൃഷ്ണന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: