കൊച്ചി : മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എയും ചോദ്യം ചെയ്യുന്നു. ഇന്നു പുലര്‍ച്ചെ ആറുമണിയോടെ എന്‍ഐഎ കൊച്ചി ആഫീസില്‍ വിളിച്ചു വരുത്തി ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം.
മുന്‍ ആലുവ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതിനാലാണ് ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചുത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ പുലര്‍ച്ചെ എന്‍ഐഎ ഓഫിസില്‍ ഹാജരാക്കിയത്. സാധാരണ നിലയില്‍ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തൂ എന്നിരിക്കെ മന്ത്രി അതിരാവിലെ ഓഫിസിനുള്ളില്‍ കടന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നലെ എന്‍ഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയിരുന്നു. അതിന്റെ വിവരങ്ങള്‍ വെച്ചാണ് എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.
ഖുറാന്റെ പേരില്‍ വന്ന ബാഗുകളില്‍ കള്ളക്കടത്ത് സാധനങ്ങള്‍ അയിരുന്നുവെന്ന് ജലീലിന് അറിയാമായിരുന്നോ എന്നതാണ് എന്‍ഐഎയ്‌ക്ക് അറിയേണ്ടത്. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. വഖഫ് മന്ത്രി എന്ന നിയയിലാണ് കോൺസലേറ്റുമായി ബന്ധപ്പെട്ടത് എന്ന വാദം ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. മന്ത്രി ലോകായുക്തയിൽ നൽകിയ അഫിഡവറ്റിൽ പ്രിയ സൂഹൃത്ത് എന്ന് അറ്റാഷെ സംബോധന ചെയ്യുന്നതിന്റെ രേഖ നൽകിയിരുന്നു. ഔദ്യോഗിക ഇടപെടലായിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട മന്ത്രി എന്നായിരുന്നു കത്തിൽ സംബോധന ചെയ്യേണ്ടിയിരുന്നത്.
പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്.കൂടുതല്‍ രേഖകള്‍ പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: