മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഖുര്‍ ആന്‍ സ്വീകരിച്ചതെന്ന് മലപ്പുറം കോളേജ് അധികൃതര്‍. സ്ഥാപനം മന്ത്രിയോട് ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ല. മന്ത്രി ആവശ്യപ്പെട്ടത് പ്രകാരം സ്വീകരിക്കുകയായിരുന്നെന്ന് പന്താവൂര്‍ ഇര്‍ഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് മൗലവി അറിയിച്ചു.
ഖുര്‍ആന്‍ നല്കിയാല് വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടില്ല. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ഖുര്‍ ആന്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് മന്ത്രി വിളിച്ച് അക്കാര്യം അന്വേഷിച്ചു. ഇപ്പോള്‍ വിതരണം ചെയ്യേണ്ടെന്നും നിര്‍ദ്ദേശിച്ചു.
വിതരണത്തിനുള്ള തയ്യാറെടുപ്പ് നടന്ന് വരികയാണ്. അതില്‍ നിന്നും ഒരു സാംപിള്‍ മാത്രം പൊട്ടിച്ചു നോക്കിയതേയുള്ളൂവെന്ന് മന്ത്രിയെ അറിയിച്ചതോടെയാണ് ഖുര്‍ ആന്‍ ഇപ്പോള്‍ വിതരണം ചേയ്യേണ്ട. പിന്നീട് താന്‍ അറിയിക്കാമെന്നും മന്ത്രി അറിയിക്കുകയായിരുന്നെന്നും സിദ്ദിഖ് മൗലവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: