തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ ഏകജാലകം പ്രവേശന പ്രക്രിയ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പ്രവേശന പ്രക്രിയ 19 വരെ നീളും. ജില്ലയില്‍ 23595 ഏകജാലക സീറ്റുകളാണുള്ളത്. ഇതില്‍ 19353 എണ്ണം അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. 4242 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു. 41378 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഡ്മിഷന് നടന്നു കൊണ്ടിരിക്കുന്നത്. 15 മിനിട്ട് ഇടവേള അനുവദിച്ചാണ് അലോട്ട്മെന്റ് സ്ലിപ്പില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണ്‍, ക്വാറന്റൈന് എന്നിവരില്‍ പെട്ടവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അഭാവമുണ്ടങ്കില് ഹൈസ്കൂള്‍ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
രണ്ടാംഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ 28ന് ആരംഭിച്ച് ഒക്ടോബര്‍ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്മെന്റുകള്‍ക്ക് ശേഷം സപ്ലിമെന്ററി അപേക്ഷകള്‍ ഒക്ടോബര്‍ 9ന് ആരംഭിക്കും. തെറ്റായ വിവരങ്ങള്‍ നല്കി ആദ്യ അലോട്ട്മെന്റില്‍ കയറിപ്പറ്റിയവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്കി സപ്ലിമെന്റ് ഘട്ടത്തില്‍ അപേക്ഷിക്കാവുന്നതാണന്ന് ഹയര്‍സെക്കന്‍ഡറി എല്ലാ കോര്‍ഡിനേറ്റര്‍ വി.എം. കരീം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: