ബാഴ്സലോണ: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമെന്ന ബഹുമതി ഈ വര്‍ഷവും സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്ക്. മറ്റൊരു സൂപ്പര്‍ സ്റ്റാറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസി മുന്നിലെത്തിയത്.
ഫോര്‍ബസ് മാഗസിന് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ മെസി ഒന്നാം സ്ഥാനത്തെത്തി. ഈ വര്‍ഷം മെസിക്ക് 126 മില്യന്‍ ഡോളര്‍ (ഏകദേശം 927 കോടി രൂപ) പ്രതിഫലമായി ലഭിച്ചു.
പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കാണ് രണ്ടാം സ്ഥാനം. സീരീ എയില്‍ യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോയുടെ പ്രതിഫലം 117 മില്യന്‍ ഡോളര്‍ (ഏകദേശം 861 കോടി രൂപ).
പാരീസ് സെന്റ് ജര്‍മന്‍ താരങ്ങളായ നെയ്മറും കൈലിയന്‍ എംബാപ്പെയുമാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍. ബ്രസീലിയന്‍ താരമായ നെയ്മറുടെ പ്രതിഫലം 96 മില്യന്‍ ഡോളര്‍. ഫ്രഞ്ചുതാരമായ എംബാപ്പെയുടെ പ്രതിഫലം 42 മില്യന്‍ ഡോളറും.
പ്രീമിയര്‍ ലീഗ് കിരീടം ചൂടിയ ലിവര്‍പൂളിന്റെ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് അഞ്ചാം സ്ഥാനത്ത് (37 മില്യന്‍ ഡോളര്‍).
ഫോര്‍ബസ് പുറത്തുവിട്ട പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ : 1.ലയണല്‍ മെസി (126 മില്യന്‍ ഡോളര്‍), 2. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (117 മില്യന്‍ ഡോളര്‍), 3. നെയ്മര്‍ (96 മില്യന്‍ ഡോളര്‍), 4.കൈലിയന്‍ എംബാപ്പെ (42 മില്യന്‍ ഡോളര്‍), 5.മുഹമ്മദ് സല (37 മില്യന്‍ ഡോളര്‍), 6. പോള്‍ പോഗ്ബ (34 മില്യന്‍ ഡോളര്‍), 7. ആന്റോയന് ഗ്രീസ്മാന് (33 മില്യന്‍ ഡോളര്‍), 8. ഗാരേത്ത് ബെയ്ല് (29 മില്യന്‍ ഡോളര്‍), 9. റോബര്‍ട്ട് ലെവന്‍ഡോസ്കി (28 മില്യന്‍ ഡോളര്‍), 10. ഡേവിഡ് ഡി ഗീ (27 മില്യന്‍ ഡോളര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: