തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ക്കൊപ്പം വനിത പോലീസുകാര്‍ സെല്‍ഫിയെടുത്തെന്ന് കണ്ടെത്തി. ആറു വനിത പോലീസുകാരാണ് കള്ളക്കടത്ത് കേസ് പ്രതിക്കൊപ്പം സെല്‍ഫിയെടുത്തത്. ഇതു സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഇവരില്‍ നിന്ന് വിശദീകരണം തേടി. കൗതുകത്തിനാണ് സെല്‍ഫിയെടുത്തതെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ആറു പോലീസുകാര്‍ക്കും സര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്.
അതേസമയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ വിശദീകരണവുമായി നേഴ്സുമാര്‍ രംഗത്തെത്തി. ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്ന ചികിത്സയില്‍ കഴിയവെ നേഴ്സുമാരുടെ ഫോണില്‍ നിന്ന് ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു ആക്ഷേപം. ഇതിനാണ് നേഴ്സുമാര്‍ വിശദീകരണം നല്‍കിയത്.
സ്വപ്ന സുരേഷിന് ഫോണ്‍ കൈമാറിയിട്ടില്ല, സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ ക്ലീനിംഗ് ജീവനക്കാര്‍ പോലും അകത്ത് കയറിയിട്ടില്ലെന്നും അഞ്ച് പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.. കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചിലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോണ്‍ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: