പാരീസ്: ഫ്രഞ്ച് ലീഗില്‍ മാര്സെക്കെതിരായ മത്സരത്തില്‍ വംശീയാധിക്ഷേപത്തിന് ഇരയായെന്ന് പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) സിന്റെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍. മാര്‍സെ താരം അല്‍വാരോ ഗോണ്‍സാലസ് തന്നെ കുരങ്ങന് എന്ന് വിളിച്ചതായി നെയ്മര്‍ മത്സരത്തിനു ശേഷം ട്വിറ്ററിലൂടെ പ്രതികരിച്ചു. അവസാന നിമിഷങ്ങളില്‍ കൈയാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തില്‍ നെയ്മര്‍ അടക്കം അഞ്ചു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. മത്സരത്തിനിടെ ഗോണ്‍സാലസിന്റെ തലയ്ക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് നെയ്മറെ റഫറി പുറത്താക്കിയത്. നെയ്മര്‍ക്ക് പുറമെ പിഎസ്ജിയുടെ ലേവിന് കുര്‍സാവ, ലിയാന്‍ഡ്രോ പരേഡ്സ് എന്നിവരും മാര്‍സെയുടെ ജോര്‍ദാന്‍ , ഡാരിയോ എന്നിവരുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
മത്സരത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് വിജയിച്ചു. മുപ്പത്തിയൊന്നാം മിനിറ്റില്‍ ~ോറൈന് തൗവിനാണ് ഗോള്‍ നേടിയത്.
പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ലീഗിലെ രണ്ട് മത്സരങ്ങളിലും തോറ്റു. 1984-85 സീസണുശേഷം ഇതാദ്യമായാണ് പിഎസ്ജി ഫ്രഞ്ച് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ലെന്‍സാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: